ചെന്നൈ:തമിഴ്‌നാട്ടില്‍ പൊതുസ്വകാര്യ മേഖലകളില്‍ ജോലിചെയ്യുന്ന ഭിന്നശേഷിക്കാര്‍ക്ക് ഇനി വര്‍ക്ക് ഫ്രം ഹോമിന് അവസരമൊരുക്കാന്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങിയതായി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പ്രഖ്യാപിച്ചു. തമിഴ്‌നാട് സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഭിന്നശേഷിക്കാര്‍ക്ക് പരിശീലനവും സൗജന്യ ലാപ്‌ടോപ്പും നല്‍കുമെന്നും അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തോട് അനുബന്ധിച്ച് ശനിയാഴ്ച സംഘടിപ്പിച്ച ചടങ്ങില്‍ സ്റ്റാലിന്‍ പ്രഖ്യാപിച്ചു.
ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ ഉന്നതതല സമിതികളെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയുടെ ശുപാര്‍ശ അനുസരിച്ചാവും ഭിന്നശേഷിക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക. തൊഴിലിടങ്ങളില്‍ മറ്റുള്ളവരെ ആശ്രയിക്കാതെ ജോലി ചെയ്യാന്‍ കഴിയുന്ന തരത്തിലാവും ഭിന്നശേഷിക്കാരെ നിയോഗിക്കുക.ഭിന്നശേഷിക്കാര്‍ക്ക് നല്‍കിവരുന്ന 1000 രൂപവീതമുള്ള പ്രതിമാസ പെന്‍ഷന്‍ ജനുവരി ഒന്നുമുതല്‍ 1500 രൂപയായി വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. 4,39,315 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സര്‍ക്കാരിന് ഇതിലൂടെ 263.58 കോടിയുടെ അധിക ബാധ്യതയാണ് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ വ്യക്തമാക്കി.
Comments are closed for this post.