2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

സ്വപ്നയുടെ രഹസ്യ മൊഴി വെളിപ്പെടുത്തി; കസ്റ്റംസ് കമ്മീഷണര്‍ക്ക് എ.ജിയുടെ നോട്ടിസ്

കൊച്ചി: സ്വപ്നയുടെ രഹസ്യ മൊഴി വെളിപ്പെടുത്തിയെന്ന് കാണിച്ച് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിന് അഡ്വക്കറ്റ് ജനറല്‍ നോട്ടിസയച്ചു. കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സി.പി.എം നേതാവ് കൂടിയായ കെ.ജെ ജേക്കബ് ഒരു സാങ്ഷന്‍ പെറ്റീഷന്‍ എ.ജിക്ക് മുമ്പാകെ നല്‍കിയിരുന്നു. തുടര്‍ന്നാണ് എ.ജി കസ്റ്റംസ് കമ്മീഷണര്‍ക്ക് നോട്ടിസ് അയച്ചിരിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മാത്രം നല്‍കാമെന്ന നിബന്ധനിയിലാണ് മൊഴിപ്പകര്‍പ്പ് നല്‍കിയത്. എന്നാല്‍ ഇത് മാധ്യമങ്ങള്‍ക്കുള്‍പ്പെടെ നല്‍കിയത് കോടതിയലക്ഷ്യമാണ്. അതുകൊണ്ട് കസ്റ്റംസ് കമ്മീഷണര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സാങ്ഷന്‍ പെറ്റീഷന്‍ നല്‍കിയത്. ഇതിലാണ് ഇപ്പോള്‍ എ.ജി കസ്റ്റംസ് കമ്മീഷണര്‍ക്ക് നോട്ടിസയച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.