2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ട്രാഫിക് ബ്ലോക്കിലെ ഡാന്‍സ് വൈറലായി; യു.കെയിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് രൂക്ഷ വിമര്‍ശനം

ട്രാഫിക് ബ്ലോക്കിലെ ഡാന്‍സ് വൈറലായി; യു.കെയിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് രൂക്ഷ വിമര്‍ശനം

പൊതുനിരത്തുകളില്‍ ഡാന്‍സ് കളിച്ച് വൈറലായ നിരവധി വീഡിയോകള്‍ നമ്മള്‍ കണ്ടതാണ്. എന്നാല്‍ ട്രാഫിക് ജാമിനിടെ റോഡിലിറങ്ങി ഡാന്‍സ് കളിച്ചതിന്റെ പേരില്‍ വിമര്‍ശനമേറ്റ് വാങ്ങിയിരിക്കുകയാണ് ഒരു കൂട്ടം മലയാളികള്‍. യു.കെയിലാണ് സംഭവം. വീഡിയോ പുറത്ത് വന്നിതന് പിന്നാലെ നിരവധിയാളുകളാണ് യുവാക്കള്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

അനന്തു സുരേഷ് എന്ന ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. യു.കെയിലെ എ റോഡിലുണ്ടായ ട്രാഫിക് ബ്ലോക്കില്‍ നിന്നാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങുന്ന സംഘം ഡാന്‍സ് കളിച്ചത്. രണ്ട് വര്‍ഷം പഠനം പൂര്‍ത്തിയാക്കിയ ശേഷം യൂണിവേഴ്‌സിറ്റിയുടെ ബിരുദ ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ ചെല്ലുമ്പോള്‍ ഒരു മണിക്കൂറും 20 മിനുട്ടും ബ്ലോക്കില്‍ കുടുങ്ങിയെന്നും തുടര്‍ന്നാണ് ഡാന്‍സ് കളിച്ചതെന്നുമാണ് യുവാവ് വീഡിയോക്ക് താഴെ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞത്.

എന്നാല്‍ യു.കെയിലെ നിരത്തുകളില്‍ ഇങ്ങനെ ഡാന്‍സ് ചെയ്യുന്നത് ഹൈവേ കോഡിന് എതിരാണെന്നും വാഹന നമ്പര്‍ വ്യക്തമായതിനാല്‍ ഡി.വി.എല്‍.എയില്‍ പരാതിയെത്തിയാല്‍ പൊലിസ് നടപടി ഉണ്ടാകുമെന്നും ചിലര്‍ പറഞ്ഞു. വിദേശ രാജ്യത്ത് പഠിക്കാന്‍ പോവുന്നവര്‍ സാമാന്യ മര്യാദയോടെ പെരുമാറണെന്നും അവിടുത്തെ ജനങ്ങള്‍ക്ക് ഇന്ത്യക്കാരോട് വെറുപ്പുണ്ടാവാന്‍ ഇത് ധാരാളമാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. വീഡിയോ ഉടന്‍ തന്നെ നീക്കണമെന്നും ആവശ്യമുയരുന്നുണ്ട്. ഇതിനോടകം ഏഴ് ലക്ഷത്തോളം ആളുകളാണ് വീഡിയോ കണ്ടത്.

യു.കെയിലെ പൊതു ഹൈവേകളില്‍ യാത്ര ചെയ്യുന്നവര്‍ നിയമം പാലിക്കണമെന്ന് പൊലിസിന്റെ കര്‍ശന നിര്‍ദേശമുണ്ട്. മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഏതൊരു പ്രവര്‍ത്തിയിലും ശക്തമായ നിയമനടപടികള്‍ നേരിടേണ്ടി വരാം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.