2022 October 07 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഗുവാഹത്തി ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ഥി മരിച്ച നിലയില്‍

ഗുവാഹത്തി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി)യിലെ ഹോസ്റ്റല്‍ മുറിയില്‍ മലയാളി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലിസ് അറിയിച്ചു. തിരുവനന്തപുരം സ്വദേശി സൂര്യനാരായണന്‍ പ്രേമകിഷോറാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നും അസ്വാഭാവിക മരണത്തിന് കേസെടുത്തതായും അമിന്‍ഗോന്‍ പൊലിസ് സ്‌റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. മരണവിവരമറിഞ്ഞ് സൂര്യനാരായണന്റെ കുടുംബം കേരളത്തില്‍ നിന്ന് ഗുവാഹത്തിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഡിസൈന്‍ ഡിപാര്‍ട്ട്‌മെന്റില്‍ അണ്ടര്‍ ഗ്രാജുവേറ്റ് വിദ്യാര്‍ഥിയാണ് സൂര്യനാരായണന്‍. വെള്ളിയാഴ്ച രാത്രിയാണ് മരണംസംഭവിച്ചതെന്ന് കരുതുന്നു.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ നിരവധി ഐ.ഐ.ടി വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 2019ല്‍ കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം അഞ്ചു വര്‍ഷത്തിനിടെ 14 ഐ.ഐ.ടി വിദ്യാര്‍ഥികളാണ് മരിച്ചത്. ഇതിലേറെയും ആത്മഹത്യയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.