കോഴിക്കോട്: കടയില്‍ പോയി മടങ്ങുകയായിരുന്ന 12 വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. കോഴിക്കോട്
വിലങ്ങാട് മലയങ്ങാട് സ്വദേശി അങ്ങാടി പറമ്പില്‍ ജയന്റെ മകന്‍ ജയസൂര്യയ്ക്കാണ് (12) കടിയേറ്റത്. സഹോദരനൊപ്പം കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കുട്ടിക്ക് നേരെ തെരുവു നായയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റ കുട്ടിയെ നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments are closed for this post.