ന്യൂഡല്‍ഹി: സംസ്ഥാനത്തെ തെരുവുനായ പ്രശ്നത്തിനു പരിഹാരം കാണാന്‍ നിലവിലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്ന നിര്‍ദേശവുമായി സുപ്രിം കോടതി. റോഡിലൂടെ നടക്കുന്നവരെ പട്ടി കടിക്കുന്നത് അംഗീകരിക്കാനാവാത്ത കാര്യമാണെന്ന് പരാമര്‍ശിച്ച് കോടതി അപകടകാരികളായ പട്ടികളെ പ്രത്യേക കേന്ദ്രത്തിലേക്കു മാറ്റുന്നതിനു ശ്രമിച്ചു കൂടെ എന്ന ചോദ്യവും മുന്നോട്ടു വെച്ചു.
പട്ടികടിയേറ്റ് പേവിഷബാധക്കെതിരെ വാക്സിന്‍ എടുത്തിട്ടും മരണം സംഭവിക്കുന്നുണ്ടെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയതിനോട് ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും തെരുവുനായ പ്രശ്നത്തില്‍ ഈ മാസം 28ന് ഇടക്കാല ഉത്തരവിറക്കുമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
തെരുവുനായ ശല്യത്തിനെതിരെ സാബു സ്റ്റീഷന്‍, ഫാ. ഗീവര്‍ഗീസ് തോമസ് എന്നിവരാണ് സുപ്രിം
കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നത്. പേവിഷ വാക്സിന്റെ സംഭരണവും ഫലപ്രാപ്തിയും പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഈ വിഷയത്തില്‍ പഠനം നടത്താന്‍ നിയോഗിച്ച ജസ്റ്റിസ് സിരിജഗന്‍ കമ്മീഷനില്‍ നിന്നും റിപ്പോര്‍ട്ട് തേടണമെന്നും സാബു സ്റ്റീഫന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ വിഷയത്തില്‍ കോടതി അടിയന്തിര ഇടപെടല്‍ നടത്തിയത്.
Comments are closed for this post.