കോഴിക്കോട്: 61ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിയാന്‍ നിമിഷങ്ങള്‍. ഏഷ്യയിലെ ഏറ്റവും വലിയ ഉത്സവത്തെ നെഞ്ചേറ്റി പകിട്ടേറ്റാന്‍ കോഴിക്കോടും കോഴിക്കോട്ടുകാരും ഒരുങ്ങിക്കഴിഞ്ഞു. കൗമാരത്തെ വരവേല്‍ക്കാന്‍ 24 വേദികളും പൂര്‍ണ സജ്ജമാണ്. 23 വേദികളിലാണ് ഇന്ന് മത്സരമുള്ളത്. വിക്രം മൈതാനത്തിലെ ‘അതിരാണിപ്പാട’മാണ് പ്രധാന വേദി.
അതിനിടെ പ്രധാനവേദിയില്‍ കലാമാമാങ്കത്തിന്റെ പതാക ഉയര്‍ത്തല്‍ ചടങ്ങ് നടന്നു. പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ ജീവന്‍ ബാബു ആണ് കൊടി ഉയര്‍ത്തിയത്. പന്തീരാങ്കാവ് സ്വദേശിയാണ് ഗിറ്റാര്‍ രൂപത്തിലുള്ള കൊടിമരം തയ്യാറാക്കിയത്.
Comments are closed for this post.