തിരുവനന്തപുരം: കടമെടുപ്പിലെ കേന്ദ്രത്തിന്റെ കടിഞ്ഞാണ്‍ കേരളത്തിന് തിരിച്ചടിയായേക്കും. അടുത്ത മൂന്ന് മാസം കടമെടുക്കാനാകുക 937 കോടി മാത്രം ആണ്. കേരളം പദ്ധതിയിട്ടത് 8000 കോടി രൂപയാണ്.
കടമെടുപ്പില്‍ കേന്ദ്രത്തിന്റെ നിയന്ത്രണം വസ്തുതയാണെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാലും പ്രതികരിച്ചു. അവസാന പാദത്തിലെ കടമെടുപ്പില്‍ കേന്ദ്രം കടിഞ്ഞാണിട്ടെന്ന സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ധമനന്ത്രിയുടെ സ്ഥിരീകരണം.
ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ മൂന്നാമത്തെ ബജറ്റ് ആണ് ഇന്ന് രാവിലെ ഒമ്പത് മണിക്ക് നിയമസഭയില്‍ അവതരിപ്പിക്കുന്നത്. സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം മുന്നോട്ടുപോകുന്നത്. സാമ്പത്തിക പ്രതിസന്ധിക്ക് തത്കാലത്തേക്ക് എങ്കിലും പരിഹാരം കണ്ടെത്താന്‍ വിവിധ സേവന നിരക്കുകള്‍ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചന.
ബജറ്റില്‍ ചെലവ് ചുരുക്കാന്‍ നിര്‍ദേശങ്ങളുണ്ടാകുമെന്ന് ധനമന്ത്രി പറഞ്ഞു. എന്നാല്‍ താങ്ങാനാകാത്ത ഭാരം ഉണ്ടാകില്ല. അമിത ഭാരം അടിച്ചേല്‍പിക്കല്‍ ഇടത് നയമല്ല.എല്ലാ വിഭാഗങ്ങളേയും ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
Comments are closed for this post.