2023 June 09 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

Budget2023: വാഹനനികുതിയും വൈദ്യുതി തീരുവയും കൂട്ടി; ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടി

  • വിലക്കയറ്റം നേരിടാന്‍ 2000 കോടി
  • റബ്ബര്‍ കര്‍ഷകരെ സഹായിക്കാന്‍ 600 കോടി ബജറ്റ് സബ്‌സിഡി

തിരുവനന്തപുരം: ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നു. സംസ്ഥാനം പ്രതിസന്ധികളില്‍ നിന്നും കര കയറിയ വര്‍ഷമാണ് കടന്നു പോയതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇന്ത്യയില്‍ ഏറ്റവും കുറവ് വിലക്കയറ്റം ബാധിച്ചത് കേരളത്തെ. ഒരുവിഭാഗം വിമര്‍ശകള്‍ കേരളം ഒന്നിനും കൊള്ളില്ലെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു.

കേരളം വളർച്ചയുടെയും അഭിവൃദ്ധിയുടെയും പാതയിൽ തിരിച്ചെത്തിയെന്ന് ധനമന്ത്രി. കോവിഡ്, ഓഖി, തുടങ്ങിയ വെല്ലുവിളികളെ ധീരമായി അതിജീവിച്ചു. ആഭ്യന്തര ഉൽപാദനം വർധിച്ചു. വിലക്കയറ്റ ഭീഷണി നേരിടാന്‍ 2000 കോടി ബജറ്റില്‍ വകയിരുത്തി. റബര്‍ സബ്‌സിഡിക്ക് 600 കോടി രൂപയും അനുവദിച്ചു. തനതുവരുമാനം വര്‍ധിച്ചു. ഈ വര്‍ഷം 85,000 കോടി രൂപയാകും. കേന്ദ്ര സർക്കാരിന്റെ ധനനയം കേരളത്തെ പ്രതികൂലമായി ബാധിച്ചു. കേന്ദ്രം നിശ്ചയിക്കുന്ന പരിധിയ്ക്ക് ഒപ്പം കടക്കാൻ സംസ്ഥാന സർക്കാരിന് ഇപ്പോൾ കഴിയില്ല. കേരളം കടക്കെണിയിൽ അല്ലെന്നും ധനമന്ത്രി.

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മൂന്നിന പരിപാടി നടപ്പിലാക്കുമെന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്രം ധനകാര്യ ഇടം വെട്ടിച്ചുരുക്കുന്നത് സംസ്ഥാനങ്ങളുടെ സഹായത്തോടെ ചെറുക്കുമെന്നും മന്ത്രി പറഞ്ഞു. നികുതി നികുതിയേതര വരുമാനം കൂട്ടും. വിഭവം കാര്യക്ഷമമായി ഉപയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.

കാര്‍ഷിക അനുബന്ധ മേഖലയില്‍ സംസ്ഥാനം 6.7 ശതമാനം വളര്‍ച്ച കൈവരിച്ചു. വ്യാവസായിക അനുബന്ധ മേഖലയില്‍ 17.3 ശതമാനം വളര്‍ച്ച ഉണ്ടായിട്ടുണ്ട്.സർക്കാർ വകുപ്പുകളുടെ വാർഷിക റിപ്പോർട്ട് പുനസ്ഥാപിക്കും.ഇതിനായി മേല്‍നോട്ടത്തിന് ഐ.എം.ജിയെ ചുമതലപ്പെടുത്തി.യുവതലമുറയെ കേരളത്തില്‍ നിലനിര്‍ത്താന്‍ നടപടികള്‍

  • ഡിജിറ്റൽ യൂണിവേഴ്സിറ്റി ഇന്നോവേഷൻ സെന്ററിന് 10 കോടി രൂപ
  • ബയോ ലൈഫ് സയൻസ് പാർക്കിന് 5  കോടി രൂപ
  • കാർഷിക സ്റ്റാർട്ട് അപ്പുകൾക്ക് മേക്ക് ഇൻ കേരള പിന്തുണ നൽകും
  • കണ്ണൂര്‍ ഐടി പാര്‍ക്ക് ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങും
  • സർക്കാർ സേവനങ്ങൾ കൂടുതൽ ഓൺലൈൻ ആക്കും
  • മെയ്ക്ക് ഇന്‍ കേരള പദ്ധതിയ്ക്ക് 100 കോടി
  • മൈക്രോബയോ കേന്ദ്രത്തിന് 10 കോടി
  • വിഴിഞ്ഞം വ്യവസായ ഇടനാഴിക്ക് കിഫ്ബി വഴി 1000 കോടി, ദുബായ് പോലെ വിഴിഞ്ഞം മേഖലയും വാണിജ്യ നഗരമാക്കുമെന്ന് ധനമന്ത്രി
  • റിങ് റോഡ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാന്‍ 1000 കോടി
  • നഴ്സിംഗ് കോളജുകൾ തുടങ്ങാൻ 20 കോടി
  • ടൂറിസം ഇടനാഴിക്ക് 50 കോടി
  • കാഴ്ച വൈകല്യം പരിഹരിക്കാൻ നേർ കാഴ്ച പദ്ധതി – 50 കോടി
  • വിമാനടിക്കറ്റ് നിരക്ക് നിയന്ത്രിക്കാന്‍ 15 കോടിയുടെ ഫണ്ട്‌
  • വര്‍ക്ക് നിയര്‍ ഹോം സൗകര്യത്തിനായി 50 കോടി
  • രാജ്യാന്തര വ്യാപാര മേള ആരംഭിക്കും. സ്ഥിരം വേദി തിരുവനന്തപുരം. 15 കോടി അനുവദിച്ചു.
  • വന്യ ജീവി ഭീക്ഷണി നേരിടാനും നഷ്ടപരിഹാരം നൽകുന്നതിനും 50.85 കോടി രൂപ
  • അതിദാരിദ്ര്യം ഇല്ലാതാക്കാന്‍ 80 കോടി
  • കൃഷിയ്ക്കായി 971 കോടി
  • നെല്‍കൃഷി വികസനത്തിന് 95 കോടി
  • ഫലവര്‍ഗകൃഷിക്ക് 18 കോടി
  • നാളികേരത്തിന്റെ താങ്ങുവില 32 രൂപയില്‍ നിന്ന് 34 രൂപയാക്കി.
  • കുട്ടനാട്ടിലെ കര്‍ഷകര്‍ക്കായി 17 കോടി
  • കാര്‍ഷിക കര്‍മസേനയ്ക്ക് 8 കോടി
  • കളക്ടറേറ്റുകളുടെ വികസനത്തിന് 70 കോടി
  • ഫിഷറീസ് മേഖലയ്ക്ക് 321.31 കോടി
  • ഡയറി പാര്‍ക്കിനായി ആദ്യഘട്ടത്തില്‍ 2 കോടി
  • മത്സ്യബന്ധന ബോട്ടുകളെ ആധുനികവല്‍ക്കരിക്കാന്‍ 10 കോടി

  • വിള ഇന്‍ഷുറന്‍സിന് 30 കോടി
  • ശബരിമല മാസ്റ്റര്‍ പ്ലാനിന് 30 കോടി
  • എരുമേലി മാസ്റ്റര്‍ പ്ലാനിന് അധികമായി 10 കോടി
  • കുടുംബശ്രീക്ക് 260 കോടി
  • അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 150 കോടി
  • ലൈഫ് മിഷന്‍ പദ്ധതിക്ക് 1436 കോടി
  • കടലില്‍ നിന്ന് പ്ലാസ്റ്റിക് നീക്കാന്‍ 5.5 കോടി

  • അനര്‍ട്ടിന് 49 കോടി

  • വ്യവസായ മേഖലയ്ക്ക് 1259 കോടി

  • കിന്‍ഫ്രയ്ക്ക് 333 കോടി
  • ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കായി 7.8 കോടി
  • സഹകരണ മേഖലയ്ക്ക് 140 കോടി
  • ചെറുകിട വ്യവസായ വികസനത്തിന് 212 കോടി

  • കശുവണ്ടി മേഖലയ്ക്ക് 58 കോടി

  • കയര്‍ വ്യവസായത്തിന് 117 കോടി

  • കെഫോണ്‍ പദ്ധതിക്ക് 100 കോടി

  • കൊച്ചി-പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴിയ്ക്ക് 200 കോടി

  • വിവര സാങ്കേതികവിദ്യാ മേഖലയ്ക്ക് 559 കോടി

  • ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിക്ക് 46കോടി

  • ദേശീയ പാത ഉള്‍പ്പെടെയുള്ള റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1144 കോടി

  • ജില്ലാ റോഡുകള്‍ക്ക് 288 കോടി

  • ഗ്രാമവികസനത്തിന് 6294.04 കോടി
  • ഐടി മേഖലയ്ക്ക് 559 കോടി
  • എകെജി മ്യുസിയത്തിന് 6 കോടി
  • വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് 50 കോടി
  • വിദ്യാഭ്യാസ മേഖലയ്ക്ക് 1773 കോടി,യൂണിഫോമിന് 140 കോടി, ഉച്ചഭക്ഷണത്തിന് 344 കോടി
  • ഉന്നതവിദ്യാഭ്യാസ മേഖയ്ക്കും സാങ്കേതിക വിദ്യാഭ്യാസത്തിനും 816 കോടി

  • സര്‍ക്കാര്‍ കോളജുകള്‍ക്ക് 98 കോടി

  • തലശ്ശേരി ജനറല്‍ ആശുപത്രി മാറ്റിസ്ഥാപിക്കാന്‍ 10 കോടി

  • കാരുണ്യ പദ്ധതിക്കായി 574.5 കോടി

  • ആരോഗ്യ മേഖലയ്ക്ക് 2828 കോടി രൂപ
  • കൊല്ലം പീരങ്കി മൈതാനത്ത് കല്ലുമാല സ്‌ക്വയര്‍ സ്ഥാപിക്കും
  • ആരോഗ്യമേഖലയ്ക്ക് 2828.33 കോടി
  • പേ വിഷത്തിനെതിരെ കേരള വാക്‌സിന്‍. ഇതിനായി 5 കോടി രൂപ.
  • ലൈഫ് സപ്പോർട്ട് ആംബുലൻസുകൾക്ക് 75 കോടി.
  • ഹോമിയോ മെഡിക്കൽ വിദ്യാഭ്യാസത്തിന് 8.09 കോടി. 
  • കാരുണ്യ പദ്ധതിക്ക് ബജറ്റ് വിഹിതം 574.5 കോടി
  • തിരുവനന്തപുരം, കോഴിക്കോട് നഗര ജല വിതരണ പദ്ധതിക്ക് 100 കോടി
  • സ്‌പോര്‍ട്‌സ് കൗണ്‍സിലിന് 35 കോടി
  • ആശ്വാസ കേരളം പദ്ധതിക്ക് 54 കോടി
  • ഭക്ഷ്യസുരക്ഷയ്ക്ക് 7 കോടി
  • പട്ടികജാതി കുടംബങ്ങളുടെ വീട് നിര്‍മാണത്തിന് 180 കോടി
  • സാമൂഹ്യ ക്ഷേമപെന്‍ഷന്‍ കൂട്ടിയില്ല, അനര്‍ഹരെ ഒഴിവാക്കും
  • റീബില്‍ഡ് കേരളയ്ക്ക് 904.8 കോടി

  • ഡേ കെയറുകള്‍ക്ക് 10 കോടി

  • ജെന്‍ഡര്‍ പാര്‍ക്കിന് 10 കോടി

  • ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമത്തിന് 5.02 കോടി

  • പൊലിസിന്റെ ആധുനികവല്‍ക്കരണത്തിന് 152 കോടി

  • വൈദ്യുതി തീരുവ 5% കൂട്ടി, ഇതുവഴി 200 കോടി രൂപ അധികവരുമാനം പ്രതീക്ഷിക്കുന്നു
  • വാഹന നികുതി കൂട്ടി.2 ലക്ഷം രൂപ വരെയുള്ള മോട്ടോര്‍സൈക്കിളുകള്‍ക്ക് 2% അധികനികുതി
  • ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടി
  • കാര്‍ നികുതി കൂട്ടി. 5 ലക്ഷം വരെ 1% നികുതി. 5 മുതല്‍ 15 ലക്ഷം വരെ 2% നികുതി
  • വൈദ്യുതി വാഹനങ്ങളുടെ നികുതി കുറച്ചു
  • ഫ്‌ളാറ്റുകളുടെ മുദ്രവില 2ശതമാനം കൂട്ടി

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.