2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പാലക്കാട് ശ്രീനിവാസന്റെ കൊലപാതകം: രണ്ട് പേര്‍ കസ്റ്റഡിയില്‍, ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നു

പാലക്കാട്: പാലക്കാട് ആര്‍.എസ്.എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേര്‍ കസ്റ്റഡിയില്‍. രണ്ട് ഇരു ചക്ര വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാളുടെ സഹോദരനേയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളാണ് നിര്‍ണായക തെളിവ്.

ഇരു കേസുകളിലും കസ്റ്റഡിയിലുള്ളവരുടെ ഫോണ്‍ രേഖകള്‍ വിശദമായി പരിശോധിക്കുന്നുണ്ട്. വാട്‌സ് ആപ് ടെലിഗ്രാം തുങ്ങിയവയാണ് പരിശോധിക്കുന്നത്.

ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലിസ് ഇന്നലെ തന്നെ തിരിച്ചറിഞ്ഞതായി സൂചനയുണ്ടായിരുന്നു. പാലക്കാട് നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് കൊല നടത്തിയതെന്നായിരുന്നു സൂചന. സുബൈര്‍ വധത്തിന് പ്രതികാരമായാണ് ശ്രീനിവാസനെ കൊന്നതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. കൊലപാതകം,ഗൂഢാലോചന, അന്യായമായി സംഘംചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

   

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തില്‍ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. ആസൂത്രിത കൊലപാതകങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരിലേക് അടക്കമാണ് അന്വേഷണമെന്ന് പൊലിസ് പറഞ്ഞു. ഇന്നലെ ഡിജിപി വിജയ് സാഖറെയും കൃത്യത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്തുമെന്ന് വ്യക്തമാക്കിയിരുന്നു.

അതിനിടെ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി സമാധാന യോഗം ഇന്ന് വൈകിട്ട് ചേരും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.