2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

എറണാകുളം നായരമ്പലത്ത് വീട്ടമ്മക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു

കൊച്ചി: എറണാകുളം നായരമ്പലത്ത് വീട്ടമ്മക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു. സിന്ധുവിന്റെ മകന്‍ അതുലാണ് കൊച്ചിയിലെ ആശുപത്രിയില്‍ മരിച്ചത്.അതുലിന് 70 ശതമാനം പൊള്ളലേറ്റിരുന്നു.മരിച്ച സിന്ധുവിന്റെ ഫോണ്‍ പൊലിസ് കസ്റ്റഡിയിലുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് പരാതി ഉണ്ട്. മരിച്ച സിന്ധുവിനെ ഒരു യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും ഇയാള്‍ക്ക് മരണത്തില്‍ പങ്കുണ്ടെന്നും കുടുംബം ആരോപിക്കുന്നു. ഇത് തെളിയിക്കാന്‍ മരിക്കും മുമ്പ് സിന്ധു സംസാരിച്ചതെന്ന് പറയുന്ന ശബ്ദരേഖ കുടുംബം പൊലിസിന് കൈമാറി. മരണത്തിന് മുമ്പ് സിന്ധു യുവാവിന്റെ പേര് പറയുന്ന ശബ്ദരേഖയാണ് പൊലിസിന് കൈമാറിയിരിക്കുന്നത്.

നിലവില്‍ യുവാവ് പൊലിസ് കസ്റ്റഡിയില്‍ ആണുള്ളത്. ഇയാളെ ഉച്ചയോടെ അറസ്റ്റ് ചെയ്‌തേക്കും. അമ്മയുടെയും മകന്റെയും മരണത്തിനിടയാക്കിയത് യുവാവിനെ ശല്യംചെയ്യലാണെന്ന നിലക്കാണ് അന്വേഷണം. അതേസമയം മരണം ആത്മഹത്യ ആകാനുള്ള സാധ്യതയും പൊലിസ് കാണുന്നുണ്ട്. അങ്ങനെയെങ്കില്‍ യുവാവിനെതിരെ പ്രേരണ കുറ്റം ചുമത്തും

   

ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സിന്ധുവിനെ വീട്ടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.