2021 July 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കനിവിന്റെ നിറമേഘങ്ങളേ..ഒരിക്കല്‍ കൂടി ആര്‍ത്തു പെയ്താലും; ജീവന്‍ നിലനിര്‍ത്താന്‍ പെരിന്തല്‍മണ്ണയിലെ ആറുമാസക്കാരന്‍ ഇമ്രാനും വേണം 18 കോടിയുടെ ആ അമൃത്

കോഴിക്കോട്: കേരളം മുഴുവന്‍ ഒന്നിച്ചു കണ്ണീര്‍ പൊഴിച്ച നിമിഷങ്ങളായിരുന്നു കഴിഞ്ഞ ദിവസത്തേത്. ലോകത്തിന്റെ മുക്കിലും മൂലയിലും കാരുണ്യത്തിന്‍രെ നിറമേഘങ്ങള്‍ തിമിര്‍ത്തു പെയ്തപ്പോള്‍ കണ്ണൂര്‍ മാട്ടൂലിലെ മുഹമ്മദിന്റെ ചിക്തസക്കായുള്ള കോടികള്‍ സാധ്യമായത് ദിവസങ്ങള്‍ കൊണ്ടായിരുന്നു. വെറും ഒരാഴ്ചക്കുള്ളില്‍ പതിനെട്ടു കോടിയാണ് മുഹമമ്മദിനായി ഒഴുകിയെത്തിയത്.

ഇതാ ഒരു കുഞ്ഞുമോന്‍ കൂടി. കാരുണ്യത്തിന്റെ അദൃശ്യമേഘങ്ങള്‍ പെയ്യിക്കുന്ന മഴ നനയാന്‍ കാത്ത് അവന്‍ കഴിയുന്നത് കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ വെന്റിലേറ്ററിലാണ്. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ആരിഫിന്റെ മകന്‍ ഇമ്രാനാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ ജീവന്‍രക്ഷാ മരുന്ന് ആവശ്യം.

കണ്ണൂര്‍ മാട്ടൂലിലെ മുഹമ്മദിനെപോലെ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫിയാണ് ഇമ്രാനും. വെന്റിലേറ്ററില്‍ കഴിഞ്ഞ മൂന്നു മാസമായിഒന്ന് ഇളകാന്‍ പോലുമാകാതെയാണ് ഇമ്രാന്റെ ജീവിതം. രോഗം സങ്കീര്‍ണമാകുന്നത് ഇമ്രാന്റെ മരണത്തിലേക്കോ, ചലനശേഷി നഷ്ടപ്പെടുന്നതിലേക്കോ നയിക്കും.

മുഹമ്മദിനായി കോര്‍ത്ത കൈകള്‍ ഇരുട്ടില്‍ പ്രതീക്ഷയുടെ ഒരു പൊന്‍തിരി നല്‍കിയിരിക്കുന്നു ഇമ്രാന്റെ കുടുംബത്തിനും. മുഹമ്മദിനെ പോലെ ഇമ്രാനെയും നമ്മള്‍ കൈവിടില്ലന്ന പ്രതീക്ഷ.

റിപ്പോര്‍ട്ട് കടപ്പാട്: മീഡിയ വണ്‍


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.