2023 May 29 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ് നാഷണല്‍ ക്യാമ്പസ് കാള്‍ ഓഗസ്റ്റ് 26,27,28 തിയ്യതികളില്‍ കോഴിക്കോട്ട്

 

മലപ്പുറം: ‘tsruggle for a dream generation’ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിങ് ആഗസ്റ്റ് 26,27,28 തിയ്യതികളില്‍ കോഴിക്കോട് സംഘടിപ്പിക്കുന്ന നാഷണല്‍ ക്യാമ്പസ് കാള്‍ പ്രഖ്യാപനം പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.

ക്യാമ്പസ് കാളിന്റെ ഭാഗമായി, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നയിക്കുന്ന ക്യാമ്പസ് യാത്ര, ഖയാഖ് മാഗസിന്‍ പ്രകാശനം, ഗേള്‍സ് പെന്‍ക്വീന്‍ ക്യാമ്പസ് കാള്‍, ഹയര്‍ സെക്കന്ററി ക്യാമ്പസ് കാള്‍, ശാഖ തലങ്ങളില്‍ ‘ക്യാമ്പസ് പള്‍സ്’ വിദ്യാര്‍ത്ഥി മീറ്റ്, പ്ലെയ്‌സ്മന്റ് ഡ്രൈവ്, ലോടെക്മെഡിക്കല്‍ പവലിയനുകള്‍ എന്നീ വിവിധ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കും.

പാണക്കാട് ഹാദിയയില്‍ നടന്ന ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണ സെമിനാറില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനായി.സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കാടേരി മുഹമ്മദ് ഉസ്താദ്, റഷീദ് ഫൈസി വെള്ളായിക്കോട്, ഫക്രുദ്ദീന്‍ തങ്ങള്‍, സത്താര്‍ പന്തലൂര്‍, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങള്‍, അഡ്വ: കെ.എന്‍.എ ഖാദര്‍, ശംസുദ്ധീന്‍ മുബാറക്, ഡോ. കെ.ടി.എം ബഷീര്‍, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജില്ലാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.