2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘അതിവേഗ ട്രയിന്‍ കേരളത്തിന്റെ മണ്ണിലേക്ക്’ വന്ദേ ഭാരത് എക്‌സ്പ്രസ് 25ന് പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം: അതിവേഗ ട്രെയിന്‍ ഒടുവില്‍ കേരളത്തിന്റെ മണ്ണിലേക്ക്. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള കേരളത്തിലെ ആദ്യ സെമിഹൈ സ്പീഡ് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 25ന് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ട്.
കേരളത്തിന് രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍ അനുവദിച്ചിട്ടുണ്ട് എന്നും ഇതുസംബന്ധിച്ച പ്രഖ്യാപനം ഈ മാസം ഒടുവില്‍ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. യുവം പരിപാടി ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.

വന്ദേ ഭാരതിന്റെ സര്‍വീസിനായുള്ള അറ്റകുറ്റ സൗകര്യങ്ങള്‍ കൊച്ചുവേളിയില്‍ പൂര്‍ത്തിയായി. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയാണ് വന്ദേ ഭാരതിന്റെ സര്‍വീസ്. എറണാകുളം മുതല്‍ തിരുവനന്തപുരം വരെ മണിക്കൂറില്‍ 75, 90, 100 കിലോമീറ്റര്‍ എന്നിങ്ങനെയാണ് വേഗത. നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലായിരിക്കും സ്റ്റോപ്പുകള്‍.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.