61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം മാധ്യമ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; സുപ്രഭാതം ഫോട്ടാഗ്രാഫര്‍ നിധീഷ് കൃഷ്ണന് പ്രത്യേ ജൂറി പരാമര്‍ശം
തിരുവനന്തപുരം: 61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം മാധ്യമ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള ജൂറിയുടെ പ്രത്യേക പരാമര്‍ശം സുപ്രഭാതം കോഴിക്കോട് ഫോട്ടോഗ്രാഫര്‍ നിധീഷ് കൃഷ്ണന്. നിധീഷ് കൃഷ്ണന്റെ ഒരു കുഞ്ഞിടം മതി’ എന്ന ഫോട്ടോയാണ് അംഗീകാരത്തിന് അര്‍ഹമായത്. കെ.ജെ.ജേക്കബ് (എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഡെക്കാന്‍ ക്രോണിക്കിള്‍),വിനോദ് വൈശാഖി (മലയാള മിഷന്‍ രജിസ്ട്രാര്‍), വി.സലിന്‍ (അഡീഷണല്‍ ഡയറക്ടര്‍, പ്രോഗ്രാംസ് & കള്‍ച്ചര്‍, ഇന്‍ഫര്‍മേഷന്‍, പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്) എന്നിവര്‍ ഉള്‍പ്പെട്ട ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്‌ക്കാരങ്ങള്‍ നിര്‍ണയിച്ചത്. വ്യക്തികള്‍ക്ക് 20,000/ രൂപയും സ്ഥാപനങ്ങള്‍ക്ക് 25,000/ രൂപയും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്.
പുരസ്‌കാര ജേതാക്കള്‍ അച്ചടി മാധ്യമം (മലയാളം)
മികച്ച റിപ്പോര്‍ട്ടര്‍ : എ.കെ.ശ്രീജിത്ത് (മാതൃഭൂമി) ‘ആദിവാസി ഇപ്പോഴും അഘോഷത്തിന് പുറത്തു തന്നെ’
മികച്ച ഫോട്ടോഗ്രാഫര്‍ : പി.അഭിജിത്ത് (മാധ്യമം) ‘ കളറാണ് മക്കളെ’
ജൂറിയുടെ പ്രത്രേക പരാമര്‍ശം : നിധീഷ് കൃഷ്ണന്‍ (സുപ്രഭാതം) ‘ ഒരു കുഞ്ഞിടം മതി’
മികച്ച സമഗ്ര കവറേജ് : മലയാള മനോരമ ദേശാഭിമാനി
മികച്ച കാര്‍ട്ടൂണ്‍ : ടി.കെ.സുജിത് (കേരള കൗമുദി) ‘ കസേരയിലിരുന്ന് കുട്ടിയുടെ മുദ്ര ശ്രദ്ധിക്കുന്നത് ജഡ്ജസ് മേശപ്പുറത്തിരുന്ന് ജഡ്ജസിന്റെ മുദ്ര ശ്രദ്ധിക്കുന്നത് വിജിലന്‍സ്’
അച്ചടി മാധ്യമം (ഇംഗ്ലീഷ്)
മികച്ച സമഗ്ര കവറേജ് : ദി ഹിന്ദു
മികച്ച റിപ്പോര്‍ട്ടര്‍ : പൂജ നായര്‍ പി. (ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്) ‘ Braving Diabetes, 17 year old dances her way to glory’
മികച്ച ക്യാമറമാന്‍ : ഇ.ഗോകുല്‍ (ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്) ‘ A former participant itnracting with her former Guru in Ottan Thullal’
ദൃശ്യ മാധ്യമം
മികച്ച റിപ്പോര്‍ട്ടര്‍ : റിയാസ്.കെ.എം.ആര്‍. (കേരള വിഷന്‍ ന്യൂസ്) ‘ രോഗത്തെയും കട ബാധ്യതയെയും അതിജീവിച്ചു സുനുവിന്റെ നടന വിസ്മയം)
മികച്ച ക്യാമറമാന്‍ : രാജേഷ് തലവോട് (അമൃത ടി.വി.) ‘ ഉത്തര’
മികച്ച സമഗ്ര കവറേജ് : ഏഷ്യാനെറ്റ് ന്യൂസ്
ഓണ്‍ലൈന്‍ മീഡിയം മികച്ച സമഗ്ര കവറേജ് 2 ചാനലിന്
കൈരളി ഓണ്‍ലൈന്‍
ദി ഫോര്‍ത്ത്
ശ്രവ്യ മാധ്യമം റെഡ് എഫ്.എം റേഡിയോ
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.
Related
Comments are closed for this post.