കാസര്‍കോട്: ഡി.സി.സി യുടെ റിപബ്ലിക്ക് ദിന ആശംസാ കാര്‍ഡില്‍ സവര്‍ക്കറും. ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസലിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ആശംസാ കാര്‍ഡിലാണ് സവര്‍ക്കറും ഉള്‍പ്പെട്ടത്. അബദ്ധം മനസ്സിലായതോടെ പോസ്റ്റ് പിന്‍വലിച്ചു. ഡിസൈന്‍ ചെയ്തപ്പോള്‍ അബദ്ധം സംഭവിച്ചതാണെന്നാണ് ഡിസിസിയുടെ വിശദീകരണം.
ഇത് താന്‍ പോസ്റ്റ് ചെയ്തതല്ല എന്നും മറ്റാരോ വ്യാജമായി ഉണ്ടാക്കി പോസ്റ്റ് ചെയ്തതാണെന്നുമുള്ള വിശദീകരണമാണ് ഡിസിസി പ്രസിഡന്റ് നല്‍കുന്നത്. പിന്‍വലിച്ച പോസ്റ്റിനു പകരം ഡിസിസി പ്രസിഡന്റിന്റെ ഫോട്ടോ മാത്രം ഉള്‍പ്പെടുത്തി രണ്ടാമത് പോസ്റ്റ് ചെയ്തു.
നേരത്തെ കേരളത്തിലും കര്‍ണാടകയിലും ഭാരത് ജോഡോ യാത്രാ പ്രചാരണാര്‍ത്ഥം കോണ്‍ഗ്രസ് സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡുകളില്‍ സവര്‍ക്കര്‍ ഇടംപിടിച്ചത് വിവാദമായിരുന്നു.
Comments are closed for this post.