2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പ്രതിഷേധം സമാധാനപരമാകണം: ജിഫ്‌രി തങ്ങള്‍

കോഴിക്കോട്: ജുമുഅ, പെരുന്നാള്‍ നിസ്‌കാരങ്ങള്‍ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഇന്ന് തിരുവനന്തപുരം സെക്രട്ടേറിയറ്റ്, വിവിധ കലക്ടറേറ്റ് കേന്ദ്രങ്ങള്‍, തദ്ദേശ സ്വയംഭരണ ഓഫിസുകള്‍ എന്നീ ഭരണകാര്യാലയങ്ങള്‍ക്കു മുന്നില്‍ സമസ്ത ഏകോപന സമിതി സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

പ്രവര്‍ത്തകര്‍ കൊവിഡ് പ്രോട്ടോകോള്‍ നിര്‍ബന്ധമായും പാലിക്കണം. സംഘാടക സമിതി നല്‍കിയ മുദ്രാവാക്യങ്ങള്‍ മാത്രമേ വിളിക്കാവൂ എന്നും പ്രതിഷേധ പരിപാടികള്‍ പ്രകോപനപരമാകരുതെന്നും തങ്ങള്‍ അഭ്യര്‍ഥിച്ചു. വിഷയത്തില്‍ കേരള മുഖ്യമന്ത്രി അനുഭാവപൂര്‍വം തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.