കൊച്ചി: എറണാകുളത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രകോപനപരമായത് മുന്‍വൈരാഗ്യമെന്ന് പൊലിസ്. കൊല്ലപ്പെട്ട സജുനും പ്രതി കിരണ്‍ ആന്റണിയുമായി സാമ്പത്തിക ഇടപാടിന്റെ പേരിലും വ്യക്തിപരമായും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സജുന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റും ഫോട്ടോയുമാണ് പ്രതിയെ പ്രകോപിപ്പിച്ചെന്നതാണ് പൊലിസ് നിഗമനം.
കിരണിന്റെ വീടിനടുത്തുവച്ചാണു സജുന്‍ സഹീറിന് കുത്തേറ്റത്. രണ്ട് വര്‍ഷമായി ഇവര്‍ തമ്മില്‍ നടന്ന തര്‍ക്കങ്ങളുടെ പേരില്‍ പല സ്റ്റേഷനുകളിലും കേസുകള്‍ ഉണ്ട്. പണമിടപാടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് തമ്മനം സ്വദേശിയായ സജുന്‍ ഷഹീറിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതിയായ കലൂര്‍ സ്വദേശി കിരണ്‍ ആന്റണി പൊലിസ് കസ്റ്റഡിയില്‍ ആണ്.
Comments are closed for this post.