വടകര: വടകര ഖേലയില്‍ ആര്‍.എം.പി- യു.ഡി.എഫ് സഖ്യത്തിന്റെ പരാജയത്തിന് കാരണം കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനാണെന്ന കുറ്റപ്പെടുത്തലുമായി ആര്‍.എം.പി. തിരിച്ചടിക്ക് കാരണം മുല്ലപ്പള്ളി. കല്ലാമല വിവാദം കാരണമാണ് വടകര ബ്ലോക്കും അഴിയൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനും തോറ്റത്. മുല്ലപ്പള്ളി അനാവശ്യമായി ഇടപെട്ടുവെന്ന് ആര്‍.എം.പി നേതാവ് എന്‍. വേണു പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്തെ അനാവശ്യ ചര്‍ച്ചകള്‍ തിരിച്ചടിയായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍.എം.പി- യു.ഡി.എഫ് സഖ്യത്തിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. ഇത്തരം നിലപാടുകള്‍ യു.ഡി.എഫ് തിരുത്തണമെന്നും വേണു ആവശ്യപ്പെട്ടു.
Comments are closed for this post.