2020 December 01 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘ശ്രദ്ധ വേണമെങ്കില്‍ പണം വേണം’- കളമശ്ശേരി മെഡിക്കല്‍ കോളജിനെതിരെ മരിച്ച രോഗിയുടെ ബന്ധുക്കള്‍

കൊച്ചി: നല്ല പരിചരണം നല്‍കാന്‍ കളമശ്ശേരി മെഡിക്കല്‍ കോളജ് അധികൃതര്‍ പണം ആവശ്യപ്പെട്ടുവെന്ന ആരോപണവുമായി മരിച്ച കൊവിഡ് രോഗിയുടെ ബന്ധുക്കള്‍ രംഗത്ത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച എടത്തല സ്വദേശിയായ ബൈഹക്കിയുടെ (59) ബന്ധുക്കളാണ്ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.

പണം ആവശ്യപ്പെട്ട് ബൈഹക്കി സന്ദേശമയച്ചതായി ബന്ധുക്കള്‍ പറയുന്നു. നല്ല ശ്രദ്ധ വേണമെങ്കില്‍ പണം നല്‍കണമെന്ന് ബൈഹക്കി കരഞ്ഞു പറഞ്ഞു. 40,000 രൂപ നല്‍കിയാല്‍ ഡോക്ടര്‍മാരും നഴ്സുമാരും നന്നായി നോക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. പണം എത്തിക്കണമെന്നും ആവശ്യപ്പെട്ടു. 40,000 രൂപ ഒന്നിച്ചോ അല്ലെങ്കില്‍ 20,000 രൂപ വീതം രണ്ട് തവണയായോ എത്തിച്ച് നല്‍കണമെന്നാണ് ബൈഹക്കി ആവശ്യപ്പെട്ടിരുന്നത്. ബൈഹക്കിയെ വെന്റിലേറ്ററിലേക്ക് മാറ്റാന്‍ താമസിച്ചതായും ബന്ധുക്കള്‍ ആരോപിക്കുന്നു. ജൂലൈ മാസത്തിലാണ് കൊവിഡ് മൂലം ബൈഹക്കി മരിച്ചത്.

ജൂലായ് ഏഴിന് വൈകീട്ടാണ് ബൈഹക്കിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. എട്ടാം തിയതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.