തിരുവന്തപുരം: പി.എസ്.സി നിയമവുമായി ബന്ധപ്പെട്ട് സമരം നടത്തുന്നവരോടുള്ള മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും. അസത്യം വിളിച്ചു പറയുന്ന കണക്കുകളാണ് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞതെന്ന അദ്ദേഹം കുറ്റപ്പെടുത്തി.
മുന്‍ സര്‍ക്കാറിനേക്കാല്‍ മൂന്നിരട്ടി നിയമനങ്ങള്‍ നടത്തിയെന്ന് പറയുന്നത് കള്ളമാണ്. പിന്‍വാതില്‍ നിയമനങ്ങള്‍ മാത്രം നടത്തുന്ന സര്‍ക്കാറായി ഇത് മാറി. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പൊലിസില്‍ 12185 നിയമനങ്ങള്‍ നടത്തിയിട്ടുണ്ട്. 4125 നിയമനങ്ങള്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞത് കള്ളമാണ്- അദ്ദേഹം പറഞ്ഞു.
ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്നത് നീതിക്കു വേണ്ടുള്ള സമരമാണെന്നു പറഞ്ഞ ചെന്നിത്തല കള്ളക്കണക്കുകള്‍ നിരത്തി അതിനെ നേരിടുന്നത് ഖേദകരമെന്നും ചൂണ്ടിക്കാട്ടി.
Comments are closed for this post.