മലപ്പുറം: പോപുലര്‍ ഫ്രണ്ടിന്റെ നിരോധനം സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും. നിരോധിച്ചത് നന്നായെന്നും അതു പോലെ ആര്‍.എസ്.എസിനെയും നിരോധിക്കണമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ഭൂരിപക്ഷവര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരു പോലെ എതിര്‍ക്കപ്പെടേണ്ടതാണ്. വര്‍ഗീയത ആളിക്കത്തിക്കുന്ന കാര്യത്തില്‍ പോപുലര്‍ ഫ്രണ്ടും ആര്‍.എസ്.എസും ഒന്നാണ്. രണ്ട് സംഘടനകളുടെയും സമീപനം തെറ്റാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതക്ക് എല്ലാ കാലത്തും കോണ്‍ഗ്രസ് എതിരാണ്. വര്‍ഗീയ തീവ്രവാദം ആളിക്കത്തിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ അധികാരം നേടാന്‍ നടത്തുന്ന എല്ലാ ശ്രമങ്ങളെയും കോണ്‍ഗ്രസ് എതിര്‍ക്കുന്നുണ്ട്.
ഒരു പ്രസ്ഥാനത്തെ നിരോധിച്ചത് കൊണ്ട് കാര്യമില്ലെന്നും അവര്‍ വേറെ പേരില്‍ വരുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. വര്‍ഗീയത ആളിക്കത്തിക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ മതേതര കക്ഷികള്‍ യോജിച്ച പോരാട്ടത്തിന് തയാറാകണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പോപുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനെ നേരിടുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിച്ച അലംഭാവം ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
Comments are closed for this post.