2020 October 22 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സംസ്ഥാനത്ത് അതിതീവ്ര മഴ; ജാഗ്രതാ നിര്‍ദ്ദേശം, റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതിനാല്‍ കേരളത്തില്‍ അതിതീവ്ര മഴയ്ക്കു സാധ്യത. ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ 204.5 മില്ലിമീറ്ററിലേറെ മഴ ലഭിച്ചേക്കുമെന്നും അപകട സാധ്യതയുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നല്‍കി.

മഴ മറ്റന്നാള്‍ വരെ തുടരും. രാത്രി മഴ ശക്തിപ്പെടുമെന്നതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കരുതലിനു നിര്‍ദേശമുണ്ട്. മലയോരങ്ങളില്‍ വൈകിട്ട് 7 മുതല്‍ രാവിലെ 7 വരെ ഗതാഗതം നിരോധിക്കും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. ആവശ്യമെങ്കില്‍ കേന്ദ്രസേനകളും റെഡ്, ഓറഞ്ച് അലര്‍ട്ടുള്ള ജില്ലകളില്‍ ദുരന്തസാധ്യതാ മേഖലകളിലുള്ളവരെ പകല്‍ ക്യാംപുകളിലേക്കു മാറ്റണം. കേന്ദ്ര സേനകള്‍ സജ്ജമാകാനും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. ബിഎസ്എഫിനെയും സിആര്‍പിഎഫിനെയും ആവശ്യാനുസരണം വിന്യസിക്കും. വ്യോമസേനാ വിമാനങ്ങളും തയാറാണ്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.