2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അറിയാം 2024ലെ പൊതു അവധികള്‍; നാലെണ്ണം ഞായര്‍ കൊണ്ടുപോയി

അറിയാം 2024ലെ പൊതു അവധികള്‍; നാലെണ്ണം ഞായര്‍ കൊണ്ടുപോയി

   

തിരുവനന്തപുരം: 2014 കലണ്ടര്‍ വര്‍ഷത്തെ പൊതു അവധികള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയ്ക്കും അംഗീകാരം നല്‍കി. തൊഴില്‍ നിയമം – ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്‌സ് ആക്ട്‌സ്, കേരള ഷോപ്പ്‌സ് & കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് കേരള ഇന്‍ഡസ്ട്രിയല്‍ എസ്റ്റാബ്ലിഷ്‌മെന്റ് (നാഷണല്‍ & ഫെസ്റ്റിവല്‍ ഹോളിഡേയ്‌സ്) നിയമം 1958 ന്റെ കീഴില്‍ വരുന്ന അവധികള്‍ മാത്രമാണ് ബാധകം.

ഔദ്യോഗിക മാറ്റങ്ങള്‍ പ്രഖ്യാപിക്കുന്നതിനനുസരിച്ച് അവധികളുടെ തീയതികളില്‍ മാറ്റം വന്നേക്കാം.

ജനുവരി 2: ചൊവ്വ -മന്നം ജയന്തി

ജനുവരി 26: വെള്ളി-റിപബ്ലിക്ക് ഡേ

മാര്‍ച്ച് 8 : വെള്ളി- ശിവരാത്രി

മാര്‍ച്ച് 28 : വ്യാഴം- പെസഹാ വ്യാഴം

മാര്‍ച്ച് 29: വെള്ളി- ദുഃഖ വെള്ളി

മാര്‍ച്ച് 31: ഞായര്‍- ഈസ്റ്റര്‍

ഏപ്രില്‍ 10: ബുധന്‍- ഈദുല്‍ ഫിത്വര്‍

ഏപ്രില്‍ 14: ഞായര്‍- വിഷു

മെയ് 1: ബുധന്‍- തൊഴിലാളി ദിനം

ജൂണ്‍ 17: തിങ്കള്‍- ഈദുല്‍ അദ്ഹാ

ജൂലൈ 16: ചൊവ്വ-മുഹര്‍റം

ആഗസ്റ്റ് 3: ശനി-കര്‍ക്കിടക വാവ്

ആഗസ്റ്റ് 15: വ്യാഴം- സ്വാതന്ത്ര്യദിനം

ആഗസ്റ്റ് 20: ചൊവ്വ-ശ്രീനാരായണ ഗുരു ജയന്തി

ആഗസ്റ്റ് ് 26: തിങ്കള്‍ – ശ്രീകൃഷ്ണ ജയന്തി

ആഗസ്റ്റ് 28: ബുധന്‍- അയ്യങ്കാളി ജയന്തി

സെപ്റ്റംബര്‍ 14: ശനി- ഒന്നാം ഓണം

സെപ്റ്റംബര്‍15: ഞായര്‍- തിരുവോണം

സെപ്റ്റംബര്‍ 16: തിങ്കള്‍-മൂന്നാം ഓണം/ നബിദിനം

സെപ്റ്റംബര്‍ 17: ചൊവ്വ-നാലാം ഓണം

സെപ്റ്റംബര്‍ 18: ബുധന്‍- ശ്രീനാരായണ ഗുരു ജയന്തി

സെപ്റ്റംബര്‍ 21: ശനി-ശ്രീനാരായണ ഗുരു സമാധി

ഒക്ടോബര്‍ 2: ബുധന്‍-ഗാന്ധി ജയന്തി

ഒക്ടോബര്‍ 12: ശനി- മഹാനവമി

ഒക്ടോബര്‍ 13: ഞായര്‍- വിജയദശമി

ഒക്ടോബര്‍ 31: വ്യാഴം-ദീപാവലി

ഡിസംബര്‍ 25: ബുധന്‍- ക്രിസ്തുമസ്

നിയന്ത്രിത അവധികള്‍: മാര്‍ച്ച് 12, അയ്യാ വൈകുണ്ഠ സ്വാമി ജയന്തി (നാടാര്‍ സമുദായം), ആഗസ്ത് 19ആവണി അവിട്ടം (ബ്രാഹ്മണ സമുദായം), സെപ്തംബര്‍ 17 വിശ്വകര്‍മ ജയന്തി (വിശ്വകര്‍മ സമുദായം).


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.