
കൊച്ചി; പൊലീസ് കൊണ്ടുവരുന്ന എല്ലാ കേസുകളിലും പ്രതികള്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കുകയല്ല പ്രോസിക്യൂട്ടറുടെ ജോലിയെന്ന് ജഡ്ജി ഹണി എം. വര്‍ഗീസിന്റെ പരാമര്‍ശം. പ്രോസിക്യൂട്ടറുടെ ചുമതല സമൂഹത്തോടാണെന്നും സുപ്രിംകോടതി ഇക്കാര്യം നിരവധി തവണ വ്യക്തമാക്കിയിട്ടുള്ളതാണ്. ജാമ്യത്തിന് പ്രതിക്ക് അര്‍ഹത ഉണ്ടെങ്കില്‍ പ്രോസിക്യൂട്ടര്‍ അംഗീകരിക്കണമെന്നും എന്നാല്‍ അതിന് പഴി കേള്‍ക്കുമെന്ന ഭീതിയാണ് പലര്‍ക്കുമെന്നും ജഡ്ജി കൂട്ടിച്ചേര്‍ത്തു.പ്രോസിക്യൂട്ടര്‍മാര്‍ക്കും അഭിഭാഷകര്‍ക്കുമായി നിയമവിദ്യാര്‍ത്ഥികള്‍ക്കുമായി നടന്ന ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു പരാമര്‍ശം. നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന ജഡ്ജി കൂടിയാണ് ജസ്റ്റിസ് ഹണി.എം.വര്‍ഗീസ്.
Comments are closed for this post.