2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മഴക്കാലത്ത് റോഡില്‍ പതിയിരിക്കുന്ന അപകടങ്ങള്‍; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

kerala-police-tips-to-avoid-road-accidents-in-rainy-season


റോഡിലൂടെ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക് ഏറെ അപകടം പിടിച്ച സമയമാണ് മഴക്കാലം. റോഡില്‍ പതിയിരിക്കുന്ന ഈ അപകടങ്ങളില്‍ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെടുന്നത്. ജാഗ്രത പുലര്‍ത്തിയാല്‍ ഇത്തരത്തിലുള്ള അപകടങ്ങള്‍ ഒഴിവാക്കാം. റോഡില്‍ അപകടം പതിയിരിക്കുന്ന വേളയില്‍ എല്ലാവരും ശ്രദ്ധിക്കേണ്ട പ്രധാന നിര്‍ദേശങ്ങള്‍ പങ്കുവയ്ക്കുകയാണ് കേരള പൊലിസ്. നനഞ്ഞ റോഡില്‍ എങ്ങനെ വാഹനമോടിക്കണമെന്നും ടയറുകളുടെ പരിചരണവുമെല്ലാം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നുണ്ട്. അക്കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം:

  • കാഴ്ച തടസപ്പെടുത്തുന്ന വിധം മഴയും കാറ്റുമുള്ളപ്പോള്‍ സുരക്ഷിതമായ എവിടെയെങ്കിലും വാഹനം ഒതുക്കിയശേഷം മഴ കുറയുമ്പോള്‍ യാത്ര തുടരാം.
  • നനഞ്ഞ റോഡില്‍ പെട്ടെന്ന് ബ്രേക്കിടുന്നത് അപകടത്തിന് കാരണമാകുന്നു. മുന്‍പിലുള്ള വാഹനങ്ങളുമായി കൃത്യമായി അകലം പാലിച്ച് ഡ്രൈവ് ചെയ്യുക.
  • തേയ്മാനം സംഭവിച്ച ടയറുകള്‍ മാറ്റുക. തേയ്മാനം സംഭവിച്ച ടയറുകള്‍ മഴക്കാലത്ത് റോഡ് ഗ്രിപ്പ് കുറയ്ക്കുകയും അപകടത്തിന് കാരണമാകുകയും ചെയ്യുന്നു. ടയര്‍ പ്രഷര്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തുക.
  • വെള്ളക്കെട്ടിലൂടെ യാത്ര ചെയ്യേണ്ടിവരുമ്പോള്‍ ശ്രദ്ധിക്കണം. വെള്ളക്കെട്ടുള്ള ഭാഗങ്ങള്‍ എത്രത്തോളം ആഴമുണ്ടെന്ന് അറിയാന്‍ കഴിയില്ല. പരിചയമില്ലാത്ത റോഡുകളിലൂടെ യാത്ര ചെയ്യുമ്പോള്‍ ജാഗ്രത പുലര്‍ത്തുക.
  • വാഹനത്തിന്റെ ബ്രേക്ക് കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തുക. ബ്രേക്ക് ലൈനറുകള്‍ മാറാനുണ്ടെങ്കില്‍ മാറ്റിയിടുക.
  • ഹെഡ്‌ലൈറ്റ്, ബ്രേക്ക്‌ലൈറ്റ്, ഇന്‍ഡിക്കേറ്ററുകള്‍ പരിശോധിച്ച് പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുക.
  • അമിത വേഗത്തില്‍ പോകുമ്പോള്‍ പെട്ടെന്ന് ബ്രേക്കിടേണ്ടി വന്നാല്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടേക്കാം. വേഗത കുറച്ച് വാഹനമോടിച്ചാല്‍ ഇത്തരം സാഹചര്യങ്ങളില്‍ അപകടം ഒഴിവാക്കാം. വേഗത ക്രമപ്പെടുത്തി വാഹനം ഓടിച്ചാല്‍ ബ്രേക്ക് ഉപയോഗം കുറയ്ക്കാനും കഴിയും.
  • ഗട്ടറുകളും ഹംപും മറ്റും അവസാന നിമിഷം വെട്ടിച്ച് ഓടിക്കുന്നതിനേക്കാള്‍ എപ്പോഴും നല്ലത്, സ്പീഡ് കുറച്ച് അതിലൂടെ കയറ്റി ഇറക്കി കൊണ്ടുപോകുന്നതാണ്.
  • ഇരുചക്രവാഹനങ്ങള്‍ ഓടിക്കുമ്പോള്‍ രണ്ടു കയ്യും ഹാന്‍ഡിലില്‍ മുറുക്കെ പിടിച്ച് മാത്രം വാഹനം ഓടിക്കുക. ഒറ്റക്കൈ കൊണ്ടുള്ള അഭ്യാസം ഒഴിവാക്കുക. ഗട്ടറുകളും മറ്റും വെള്ളം നിറഞ്ഞ് കിടക്കുന്നുണ്ടാകും.
  • ഹെല്‍മെറ്റ് കൃത്യമായും ധരിക്കുക. ചിന്‍സ്ട്രാപ് ഇട്ടിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക.

kerala-police-tips-to-avoid-road-accidents-in-rainy-season


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.