തിരുവനന്തപുരം:ആഴിമലയിലെ കിരണിന്റെ ദുരൂഹ മരണം പ്രണയനൈരാശ്യം മൂലമുള്ള ആത്മഹത്യയെന്ന് പൊലിസ്.കിരിണുമായി അടുപ്പത്തിലായിരുന്ന പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മര്‍ദ്ദനവും പ്രണയനൈരാശ്യവുമാണ് ആത്മഹത്യക്ക് കാരണമായതായി പൊലീസ് പറയുന്നത്. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു കിരണിന്റെ മരണം. പെണ്‍സുഹൃത്തിനെ കാണാനെത്തിയ കിരണിനെ കാണാതാവുകയും പിന്നീട് 22 ദിവസങ്ങള്‍ക്ക് ശേഷം കുളച്ചിലില്‍ നിന്നും മൃതദേഹം കണ്ടെത്തുകയുമായിരുന്നു.കിരണിന്റേത് ആത്മഹത്യയാണെന്ന് വ്യക്തമാക്കുന്നതോടൊപ്പം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി കേസെടുക്കുന്നതിനുള്ള തെളിവുണ്ട് എന്നും പൊലീസിന്റെ കുറ്റപത്രം വ്യക്തമാക്കുന്നുണ്ട്.
പെണ്‍സുഹൃത്തിനെ കാണാന്‍ ആഴിമലയിലെത്തിയ കിരണിനെ, യുവതിയുടെ ബന്ധുക്കള്‍ കാറില്‍ തട്ടിക്കൊണ്ടു പോകുന്നതിന്റെയും, പിന്നീട് കിരണ്‍ കാറില്‍ നിന്നിറങ്ങി ഓടുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.കാറില്‍ നിന്നിറങ്ങിയ കിരണ്‍ കടലില്‍ ചാടി ആത്മഹത്യ ചെയ്തു എന്നാണ് പൊലീസ് വിശദീകരിക്കുന്നത്. എന്നാല്‍ കിരണിന്റേത് കൊലപാതകമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. കിരണിന് വെള്ളം പേടിയായതിനാല്‍ കടലില്‍ ചാടി ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കളുടെ വാദം.
Comments are closed for this post.