പാലക്കാട്: പ്രകോപനപരമായ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കേരളാ പൊലിസ്. സമൂഹത്തില്‍ വിദ്വേഷവും സ്പര്‍ദ്ധയും വളര്‍ത്തി,സാമുദായിക ഐക്യം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ചിലസാമൂഹ്യ വിരുദ്ധര്‍ പ്രകോപനപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്.
ഇവര്‍ നിരീക്ഷണത്തിലാണെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഫേസ്ബുക്ക് പോസ്്റ്റിലൂടെ പൊലിസ് അറിയിച്ചു.
Comments are closed for this post.