മലയിന്‍കീഴ്: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ഏഴുപേരെ മലയിന്‍കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി, ഡി.വൈ.എഫ്.ഐ നേതാവ് എന്നിവരുള്‍പ്പെടെ 8 പേര്‍ക്കെതിരെ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. ഡി.വൈ.എഫ്.ഐ വിളവൂര്‍ക്കല്‍ മേഖലാ കമ്മിറ്റി പ്രസിഡന്റ് ജെ. ജിനേഷ് (29), തൃശൂര്‍ കോനത്തുവീട് മേത്തല കുന്ദംകുളത്തുള്ള എസ്. സുമേജ് (21), മലയം ചിത്തിരയില്‍ എ. അരുണ്‍ (27), മണികണ്ഠന്‍ വിഴവൂര്‍ വഴുതോടുവിള ഷാജി ഭവനില്‍ എസ്. അഭിജിത്ത് (20), പൂഴിക്കുന്ന് പൊറ്റവിള വീട്ടില്‍ ആര്‍. വിഷ്ണു (20), പെരുകാവ് തൈവിള തുണ്ടുവിള തുറവൂര്‍ വീട്ടില്‍ സിബി (20), പ്ലാങ്കോട്ടുമുകള്‍ ലക്ഷ്മി ഭവനില്‍ എ.അനന്തു(18) എന്നിവരാണ് അറസ്റ്റിലായത്.
പെണ്‍കുട്ടിയെ കാണാനില്ലെന്ന അമ്മയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനക്കഥകളുടെ ചുരുളഴിഞ്ഞത്. ഡിസംബര്‍ രണ്ടിനാണ് കുട്ടിയുടെ അമ്മ മലയിന്‍കീഴ് പോലീസിന് പരാതി നല്‍കിയത്.
മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ടവരില്‍ നിന്ന് ലൈംഗിക പീഡനമേറ്റതായാണ് പെണ്‍കുട്ടിയുടെ മൊഴി. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശി പെണ്‍കുട്ടിയുമായി കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പെണ്‍കുട്ടി കഴിഞ്ഞ രണ്ടുവര്‍ഷമായി നേരിടുന്ന പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ആദ്യം പരിചയപ്പെട്ട ആളില്‍നിന്ന് ഫോണ്‍ നമ്പര്‍ കൈക്കലാക്കിയാണ് മറ്റുള്ളവര്‍ പെണ്‍കുട്ടിയുമായി അടുക്കുന്നത്. വാട്‌സാപ്പിലൂടെയും മറ്റും ചാറ്റ് ചെയ്താണ് ബന്ധങ്ങള്‍ തുടങ്ങിയിരുന്നത്. പലരും ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് പെണ്‍കുട്ടിയെ കൂടുതല്‍ ചൂഷണം ചെയ്‌തെന്നും പൊലീസ് സംശയിക്കുന്നു.
അതേസമയം, അറസ്റ്റിലായ ഡി.വൈ.എഫ്.ഐ നേതാവിന്റെ ഫോണില്‍ സ്ത്രീകളുമായുള്ള സെക്‌സ് വിഡിയോകളും ലഹരികൈമാറ്റം ചെയ്യുന്നതിന്റെയും ആയുധപരിശീലനം നല്‍കുന്നതിന്റെയും വിഡിയോ ദൃശ്യങ്ങളും പൊലിസിന് ലഭിച്ചു. ഹിന്ദിയിലും ഇക്കണോമിക്‌സിലും ബിരുദാനന്തര ബിരുദമുള്ള ജിനേഷ് ലഹരിക്കെതിരായ പ്രാദേശിക കൂട്ടായ്മയുടെ നേതൃത്വം വഹിക്കുന്നയാളാണ്. ഇയാൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിന്റെയും പെൺകുട്ടികൾക്ക് നൽകുന്നതിന്റെയും വീഡിയോയും പൊലീസിനു ലഭിച്ചിട്ടുണ്ട്. കൂടുതൽ സാങ്കേതികപരിശോധനയ്ക്കായി ഫോൺ അയച്ചിരിക്കുകയാണ്.
Comments are closed for this post.