പാലക്കാട്: വിചാരണക്ക് തൊട്ടുമുന്‍പ് പ്രതി ഉള്‍പെടെയുള്ളവര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ പോക്‌സോ ഇരയെ കണ്ടെത്താനായില്ല. കുട്ടി രക്ഷിതാക്കള്‍ക്കൊപ്പമായിരിക്കുമെന്ന് പൊലിസ്.
രക്ഷിതാക്കളുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫാണെന്നും പൊലിസ് പറയുന്നു. അച്ഛന്റെ അനിയനാണ് ഈ കേസിലെ പ്രതി. അതുകൊണ്ടുതന്നെ കുടുംബത്തിന്റെ പിന്തുണയോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് നിഗമനം.
ഇന്നലെ ചെറിയച്ഛനെയും അടുത്ത ബന്ധുക്കളെയും പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. അച്ഛനെയും അമ്മയെയും ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അവരോടൊപ്പമായിരിക്കും കുട്ടി എന്നുള്ള ഒരു വിലയിരുത്തലിലാണ് പൊലിസ്.
സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. പാലക്കാട് ടൗണ്‍ സൗത്ത് സി.ഐ ഷിജു എബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം. നമ്പര്‍ പ്ലേറ്റ് തുണികൊണ്ട് മറച്ച കാറിലെത്തിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.സംഘമെത്തിയ ബൈക്കിന്റെ നമ്പറും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
Comments are closed for this post.