തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി തിങ്കളാഴ്ച വരെ നീട്ടി. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണി വരെയാണ് അപേക്ഷിക്കാനുള്ള സമയം. സി.ബി.എസ്.ഇ വിദ്യാര്‍ഥികളുടെ ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം.
സി.ബി.എസ്.ഇ ഫലം വരുന്നതു വരെ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ നീട്ടിവെക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്. ഫലം ഇന്ന് ഉച്ചക്ക് ശേഷമാണ് പുറത്തു വന്നത്. സി.ബി.എസ്.ഇ 12 ക്ലാസ് ഫലം ഇന്ന് പ്രഖ്യാപിച്ചിരുന്നു.
നീട്ടിയ സമയ പരിധി ഇന്നലെയവസാനിച്ച സാഹചര്യത്തിലാണ് തുടര്‍പഠനം നടത്താന്‍ സാധിക്കില്ലെന്ന് കാണിച്ച് വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
എന്നാല്‍, സ്റ്റേറ്റ് സിലബസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണെന്നും ഇനി സമയം നീട്ടി നല്‍കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
Comments are closed for this post.