തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങില്ല. തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ മാത്രമാണ് മുഖ്യമന്ത്രി പങ്കെടുക്കുക. ധര്‍മടം മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളുടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ പങ്കെടുത്തു. കണ്ണൂര്‍ കോര്‍പ്പറേഷനിലെ തെര.അവലോകന യോഗത്തിലും പിണറായി പങ്കെടുക്കും.
പ്രചാരണ രംഗത്തു മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യം ആദ്യം ചൂണ്ടിക്കാട്ടിയത് പ്രതിപക്ഷമാണ്. പ്രചാരണ ബോര്‍ഡുകളില്‍ പോലും മുഖ്യമന്ത്രിയുടെ ചിത്രം ഇല്ലാത്തതും ഏറെ ചര്‍ച്ചയായി. സര്‍ക്കാരിന് നേട്ടങ്ങള്‍ ഒന്നും അവകാശപ്പെടാന്‍ ഇല്ലാത്തതാണ് പിണറായിയുടെ പിന്മാറ്റത്തിന് കാരണമെന്നാണ് പ്രതിപക്ഷം പരിഹസിക്കുന്നത്. എന്നാല്‍ പരസ്യ പ്രചാരണത്തിനില്ലെന്ന മുന്‍ നിലപാടില്‍ തന്നെയാണ് മുഖ്യമന്ത്രി.
Comments are closed for this post.