2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് പിജി ഡോക്‌ടർമാരുടെ സമരം; അത്യാഹിത വിഭാഗങ്ങൾ ഉൾപ്പെടെ ബഹിഷ്കരിക്കും

സംസ്ഥാനത്ത് ഇന്ന് പിജി ഡോക്‌ടർമാരുടെ സമരം; അത്യാഹിത വിഭാഗങ്ങൾ ഉൾപ്പെടെ ബഹിഷ്കരിക്കും

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ പിജി മെഡിക്കൽ, ഡെന്റൽ വിദ്യാർഥികളും ഹൗസ് സർജന്മാരും ഇന്ന് പണിമുടക്കും. 24 മണിക്കൂർ സമരം ഇന്ന് രാവിലെ എട്ട് മുതൽ ആരംഭിക്കും. അത്യാഹിത വിഭാഗങ്ങൾ അടക്കം ബഹിഷ്കരിച്ചാണ് സമരം നടത്തുന്നത്. റസിഡന്റ് ഡോക്ടർമാർ കൂട്ടത്തോടെ പണിമുടക്കുന്നതിനാൽ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ വിവിധ ആശുപത്രികളുടെ പ്രവർത്തനത്തെ ഇത് സാരമായി ബാധിക്കും.

ജോയിന്‍റ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. രാവിലെ എട്ട് മുതൽ നാളെ രാവിലെ എട്ട് മണി വരെയാണ് സമരം. സ്റ്റൈപ്പൻഡ് വർധിപ്പിക്കുക, പി.ജി. വിദ്യാർഥികളുടെ നിർബന്ധിത ബോണ്ടിൽ അയവ് വരുത്തുക, സീനിയർ റസിഡൻസി സീറ്റുകൾ കൂട്ടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഇവരുടെ പ്രശ്നങ്ങൾ പഠിക്കാൻ നേരത്തെ സമിതി രൂപീകരിച്ചിരുന്നു. ഈ സമിതി പ്രവർത്തന സജ്ജമാക്കണം എന്ന ആവശ്യവും സമരക്കാർ ഉന്നയിക്കുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.