2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പമ്പയുടെ ഷട്ടറുകള്‍ അടച്ചു; ജല നിരപ്പ് കുറഞ്ഞെന്ന് കലക്ടര്‍

പത്തനംതിട്ട: പമ്പ അണക്കെട്ടില്‍ ജലനിരപ്പ് കുറഞ്ഞെന്ന് പത്തനംതിട്ട കലക്ടര്‍. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം തുറന്ന ഷട്ടറുകള്‍ അടച്ചതായി കലക്ടര്‍ പി.ബി നൂഹ് അറിയിച്ചു. ആറ് ഷട്ടറുകളാണ് തുറന്നിരുന്നത്.
982.80 ആണ് ഇപ്പോഴത്തെ ജലനിരപ്പ്. അതേസമയം പത്തനംതിട്ടയില്‍ മഴ ശക്തമായി തുടരുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമൊന്നുമില്ലെന്നും എല്ലാ മുന്‍കരുതലും എടുത്തിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.

കേരളത്തില്‍ ഇന്നും അതിതീവ്ര മഴക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചിട്ടുള്ളത്. നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.