പത്തനംതിട്ട: ഇലന്തൂര്‍ നരബലി കേസിന് പിന്നാലെ പത്തനംതിട്ട ജില്ലയിലെ നരബലി കേസുകള്‍ വീണ്ടും അന്വേഷിക്കുന്നു. ജില്ലാ പൊലിസിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. സംഭവങ്ങള്‍ക്ക് നരബലി കേസുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കും. 2017 മുതല്‍ ജില്ലയില്‍ നിന്ന് 12 സ്ത്രീകളെയാണ് കാണാതായത്. ഇതില്‍ മൂന്നു കേസുകള്‍ ആറന്‍മുളയിലാണ്. ഇലന്തൂര്‍ നരബലി കേസ് പ്രതികളെ കുറിച്ചും അന്വേഷിക്കും. മുഖ്യപ്രതിയായ ഷാഫിയുടെ പ്രവര്‍ത്തനങ്ങളും ഭഗവല്‍- ലൈല ദമ്പതികളുടെ വിചിത്ര ജീവിത രീതിയും പൊലിസ് അന്വേഷിക്കും.
Comments are closed for this post.