കവരത്തി: കഴിഞ്ഞ ദിവസം തീപ്പിടിത്തമുണ്ടായ ലക്ഷദ്വീപിലെ എംവി കവരത്തി കപ്പലിലെ യാത്രക്കാര്‍ ദുരിതത്തില്‍. ഭക്ഷണം പോലുമില്ലാതെ 700 യാത്രക്കാരാണ് കപ്പലില്‍ കഴിയുന്നത്. അപകടമുണ്ടായ കപ്പലില്‍ ദ്വീപ് ഭരണകൂടം സഹായമെത്തിച്ചില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു.
തീപിടിത്തത്തില്‍ എഞ്ചിന്‍ നിലച്ച കപ്പലിനെ ആന്ത്രോത്ത് ദ്വീപിലേക്ക് വലിച്ച് കൊണ്ടു പോവുകയാണ്. കൊച്ചിയില്‍നിന്നു ചൊവ്വാഴ്ച രാത്രി പുറപ്പെട്ട കപ്പല്‍ ബുധനാഴ്ച രാവിലെയാണ് കവരത്തിയിലെത്തിയത്. ഇവിടെനിന്ന് ആന്ത്രോത്തു ദ്വീപിലേക്കു പോകുന്നതിനിടെയാണ് ഉച്ചയ്ക്ക് 12.30ന് എന്‍ജിന്‍ റൂമില്‍ തീ പടര്‍ന്നത്. കവരത്തിയില്‍നിന്ന് 29 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു കപ്പല്‍. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണു തീപിടിത്തത്തിനു കാരണമെന്നാണു പ്രഥമിക നിഗമനം.
Comments are closed for this post.