2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കുളിമുറിയില്‍ ഒളിഞ്ഞു നോക്കിയതിന് പിടിയിലായ സി.പി.എം നേതാവിന്റെ ഫോണില്‍ സ്ത്രീകളുടെ 30ലേറെ നഗ്ന വീഡിയോകള്‍; പരാതി അന്വേഷിക്കുന്നത് പാര്‍ട്ടി

ആലപ്പുഴ: സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഫോണില്‍ സൂക്ഷിച്ച സി.പി.എം നേതാവിനെതിരെ പാര്‍ട്ടി തല അന്വേഷണം. സിപിഎം ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗത്തിനെതിരെയാണ് അന്വേഷണം. ഇന്നലെ വൈകീട്ട് അടിയന്തര ജില്ലാ നേതൃയോഗം ചേര്‍ന്നാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എ മഹീന്ദ്രന്‍, ജി രാജമ്മ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇയാളെ സി.ഐ.ടി.യുവിന്റെ ചുമതലകളില്‍ നിന്ന് നീക്കി.

യുവതി കുളിക്കുന്നത് ഒളിഞ്ഞു നോക്കിയതിനാണ് ഇയാള്‍ പിടിയിലാകുന്നത്. പാര്‍ട്ടിക്കാര്‍ തന്നെ ഇയാളെ ‘കൈകാര്യം’ ചെയ്തു. തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയോ എന്നു പരിശോധിച്ചപ്പോഴാണ് മുപ്പതിലേറെ സ്ത്രീകളുടെ അശ്ലീല വിഡിയോ ഫോണില്‍ കണ്ടെത്തിയതെന്നാണ് വിവരം.

34ഓളം സ്ത്രീകളുടെ വീഡിയോകള്‍ ഇതിലുണ്ടായിരുന്നതായി പിടികൂടിയവര്‍ പറഞ്ഞു. പൊലിസില്‍ പരാതി നല്‍കാതെ സിപിഎമ്മിലെ ഒരു വിഭാഗം സംസ്ഥാന സെക്രട്ടറിയേറ്റംഗം സജി ചെറിയാനെ വിവരം ധരിപ്പിച്ചു. അദ്ദേഹം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. തുടര്‍ന്നാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

   

പാര്‍ട്ടിയുടെ പ്രധാന പ്രവര്‍ത്തകരായ സ്ത്രീകളുടെ ഉള്‍പ്പെടെ നഗ്‌നദൃശ്യങ്ങള്‍ ഏരിയ കമ്മിറ്റിയംഗത്തിന്റെ ഫോണില്‍ ഉണ്ടെന്നാണ് സൂചന. സ്ത്രീകളുമായുള്ള വിഡിയോ കോളുകള്‍ റിക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചതും ഇയാളുടെ ഫോണില്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്. സ്ത്രീകളുടെ വിഡിയോ പകര്‍ത്തിയതുമായി ബന്ധപ്പെട്ട് ഒന്നര മാസം മുന്‍പ് ഇയാള്‍ക്കെതിരെ പരാതികള്‍ പാര്‍ട്ടിക്കു മുന്നില്‍ എത്തിയിരുന്നു.

എന്നാല്‍ പാര്‍ട്ടിയിലെ ചില ഉന്നതരാണ് ഇയാളെ സംരക്ഷിച്ചതെന്നാണ് ആക്ഷേപം. ജില്ലാ നേതൃത്വത്തിനു പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് സ്ത്രീകളില്‍ ഒരാള്‍ രണ്ടാഴ്ച മുന്‍പ് നേരിട്ട് സംസ്ഥാന നേതൃത്വത്തെ വിവരം അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എ മഹീന്ദ്രന്‍, ജി രാജമ്മ എന്നിവരെ അന്വേഷണ കമ്മീഷനായി നിയോഗിച്ചത്.

വിവിധ ആവശ്യങ്ങള്‍ക്ക് പാര്‍ട്ടിയെ ആശ്രയിക്കുന്ന സ്ത്രീകളോട് ഇയാള്‍ മോശമായി പെരുമാറിയിരുന്നുവെന്ന വിവരം പാര്‍ട്ടി നേതൃത്വത്തിന് ലഭിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഭാഗമായുള്ള ആരോപണമെന്നായിരുന്നു വിലയിരുത്തല്‍. ഏരിയാ കമ്മിറ്റി അംഗത്തിന്റെ ലൈംഗിക പരാക്രമത്തിനെതിരെ നേരത്തെ ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളില്‍ വിമര്‍ശനമുയര്‍ന്നെങ്കിലും അതെല്ലാം മറികടന്നാണ് ഏരിയാ കമ്മിറ്റിയിലെത്തിയത്.

നിലവില്‍ പരാതികളുടെ പശ്ചാത്തലത്തില്‍ ഇയാളെ സിഐടിയു ഏരിയാ സെക്രട്ടറി കൂടിയായിരുന്ന ഇയാളെ പദവികളില്‍ നിന്നും നീക്കിയിട്ടുണ്ട്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി തല നടപടിയും ഉണ്ടാകും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News