കൊച്ചി: പാപ്പാഞ്ഞി കത്തിക്കുന്ന വേദി മാറ്റണം എന്ന ആവശ്യവുമായി ഹോംസ്‌റ്റേകള്‍ കോടതിയെ സമീപിക്കും. ജനവാസമേഖലയിലെ ആഘോഷം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. ആഘോഷ സമയത്ത് പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ്. നാശനഷ്ടങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ആരും ഏറ്റെടുക്കുന്നില്ലെന്നും ഹോംസ്‌റ്റേകള്‍ പറയുന്നു.
കൊച്ചി: കൊച്ചിയില്‍ പുതുവത്സരാഘോഷത്തിന്റെ ഭാഗമായുള്ള പാപ്പാഞ്ഞിയെ കത്തിക്കുന്ന ചടങ്ങ് കാണാനായി ഇരുപതിനായിരം പേരെ ഉള്‍ക്കൊള്ളാവുന്ന പരേഡ് മൈതാനത്തില്‍ ലക്ഷത്തിലധികം പേരാണ് എത്തിയത്. പരേഡ് മൈതാനത്ത് നില്‍ക്കാന്‍ സ്ഥലമില്ലാതായതോടെ ആളുകള്‍ സമീപത്തെ വീടുകളിലേക്ക് കൂടി ഇരച്ചുകയറുകയും ചെയ്തിരുന്നു. തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സംഘാടകരുടെ ഭാഗത്തു നിന്ന് വന്‍വീഴ്ചയാണ് ഉണ്ടായതെന്ന് ആരോപണമുയര്‍ന്നിരുന്നു.
തിരക്ക് മുന്നില്‍ കണ്ട് ക്രമീകരണം ഒരുക്കിയില്ല. മൈതാനത്തില്‍ നിന്ന് പുറത്തിറങ്ങാനുള്ള വഴി കെട്ടിയടച്ചതും സ്ഥിതി ഗുരുതരമാക്കി. ഇവിടേക്ക് എത്തിയവര്‍ക്ക് വേണ്ട മതിയായ സുരക്ഷാ ആരോഗ്യ സംവിധാനങ്ങള്‍ ഒരുക്കുന്നതിലും വീഴ്ച പറ്റിയെന്നും ആരോപണമുണ്ട്. തിരക്കില്‍പ്പെട്ട് 200 ല്‍ അധികം പേരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയില്‍ ഒരു ഡോക്ടര്‍ മാത്രമാണുണ്ടായിരുന്നത്. മറ്റ് ജീവനക്കാര്‍ ഇല്ലാത്തതും തിരിച്ചടിയായി.
ആഘോഷങ്ങള്‍ക്ക് ശേഷം മടങ്ങാന്‍ ബസ് സൗകര്യവും ഒരുക്കിയിരുന്നില്ല. മുപ്പതിലധികം കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ സര്‍വീസുകള്‍ ഒരുക്കുമെന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാല്‍ ഒരു കെ.എസ്.ആര്‍.ടി.സി സര്‍വീസ് പോലും ഉണ്ടായില്ല എന്നാണ് ആരോപണം. റോ റോ ജങ്കാറിലും ഉള്‍ക്കൊള്ളാവുന്നതിലും അധികം പേര്‍ കയറി. രണ്ട് റോറോ സര്‍വീസുകള്‍ നടത്തണമെന്ന് നിര്‍ദേശമുണ്ടായിരുന്നുവെങ്കിലും ഒന്ന് മാത്രമാണ് പ്രവര്‍ത്തിച്ചത്.
വീട്ടിലേക്ക് മടങ്ങാനാകാതെ നേരെ വെളുക്കുന്നത് വരെ റോഡില്‍ ജനക്കൂട്ടമുണ്ടായിരുന്നു.
Comments are closed for this post.