തിരുവനന്തപുരം: കേന്ദ്രമന്ത്രിമാർക്കെതിരെ വിമർശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ദേശീയപാതകളിലെ കുഴികൾ ചൂണ്ടിക്കാട്ടിയാണ് നിയമസഭയിലെ മുഹമ്മദ് റിയാസിന്റെ വിമർശനം. കേന്ദ്രമന്ത്രിമാർ പണിപൂർത്തിയാവുന്ന ദേശീയപാതക്കരികെ നിന്ന് ഫോട്ടോ എടുത്താൽ മാത്രം പോര ദേശീയപാതകളിലെ കുഴിയെണ്ണുകയും വേണമെന്നായിരുന്നു റിയാസിന്റെ വിമർശനം.
ദേശീയപാതയിലെ കുഴികളെ കുറിച്ച് പലതവണ പരാതി പറഞ്ഞിട്ടും പരിഹാരമുണ്ടായില്ലെന്ന് റിയാസ് പറഞ്ഞു. കേരളത്തിൽ ജനിച്ചുവളർന്ന ഒരു കേന്ദ്രമന്ത്രി ദിവസവും വാർത്താസമ്മേളനം നടത്താറുണ്ട്. അദ്ദേഹത്തിന്റെ വാർത്താസമ്മേളനത്തേക്കാൾ കുഴി ദേശീയപാതയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കേന്ദ്രമന്ത്രിമാരെ പ്രകോപിപ്പിക്കാതെ കാര്യം പറയണമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ദേശീയപാത വികസനം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments are closed for this post.