തിരുവനന്തപുരം:കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയില്‍ പ്രതിപക്ഷ പ്രതിഷേധം.ബി.ജെ.പിയുടെ നോതൃത്വത്തിലാണ് പ്രതിഷേധം.ബി.ജെ.പി വനിത കൗണ്‍സിലര്‍മാര്‍ നിലത്ത് കിടന്ന് പ്രതിഷേധിച്ച് മേയറുടെ വഴി തടഞ്ഞെങ്കിലും പൊലിസിന്റെ സഹായത്തോടെ പ്രതിഷേധക്കാരെ മറികടന്ന് മേയര്‍ ഡയസിലെത്തി. പ്രതിഷേധക്കാരെ നീക്കാന്‍ പൊലീസ് ശ്രമം തുടരുകയാണ്. അനാവശ്യ സമരമാണ് നഗരസഭയില്‍ നടക്കുന്നതെന്ന്് മേയര്‍ ആര്യ രാജേന്ദ്രന്‍ പ്രതികരിച്ചു.ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്ന സമരം പ്രതിപക്ഷം അവസാനിപ്പിക്കണമെന്നും കത്ത് വിവാദത്തില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി നിലപാട് തന്റെ വാദങ്ങള്‍ക്കുള്ള അംഗീകാരമാണെന്നും മേയര്‍ പറഞ്ഞു.
നഗരസഭയിലെ താല്‍ക്കാലിക നിയമനവുമായി ബന്ധപ്പെട്ട് മേയറുടെ പേരില്‍ പുറത്ത് വന്ന കത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതി തള്ളിയിരുന്നു.ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ മറ്റ് ഏജന്‍സികളുടെ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചായിരുന്നു നടപടി.തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുന്‍ കൗണ്‍സിലര്‍ ജി.എസ് ശ്രീകുമാറാണ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
Comments are closed for this post.