2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ഇന്ധന വില: സഭയിലേക്ക് സൈക്കിളിലെത്തി യു.ഡി.എഫ് എം.എല്‍എമാരുടെ പ്രതിഷേധം

തിരുവനന്തപുരം: ഇന്ധനനികുതി കുറക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എല്‍.എമാര്‍ നിയമസഭയിലെത്തിയത് സൈക്കിളില്‍. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.

ഇന്ധന വില കുറക്കാന്‍ സംസ്ഥാനവും തയ്യാറാവുക. അധിക നികുതിയില്‍ ഇളവ് വരുത്തി ജനങ്ങള്‍ക്ക് ആശ്വാസം പകരുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ എം.എല്‍.എ ഹോസ്റ്റലില്‍ നിന്നും സൈക്കിള്‍ ചവിട്ടി നിയമസഭ സമ്മേളനത്തിനെത്തിയത്.

രണ്ട് സര്‍ക്കാരും നടത്തുന്ന നികുതി ഭീകരതക്കെതിരെയാണ് തങ്ങളുടെ സമരമെന്ന് വി.ഡി സതീശന്‍ പറഞ്ഞു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ നികുതി കുറച്ചപ്പോള്‍ കേരളം കൂടി നികുതി കുറക്കുമെന്നാണ് പ്രതീക്ഷിച്ചത്. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുറയണമെങ്കില്‍ നികുതി കുറയ്ക്കുക തന്നെ വേണം.നികുതി കുറക്കില്ലെന്ന വാശിയാണ് സര്‍ക്കാരിന്.കേരളവും കേന്ദ്രവും ഇനിയും നികുതി കുറയ്ക്കണം. കേന്ദ്രം കുറച്ചത് നാമമാത്രമായ നികുതി മാത്രമാണ്. ന്യായമായ വിലയ്ക്ക് ഇന്ധനം ലഭ്യമാക്കണം. സംസ്ഥാനം കുറച്ചതല്ല, ആനുപാതികമായ കുറവ് മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് സതീശന്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.