തിരുവനന്തപുരം:സംസ്ഥാനത്ത് ലഹരി ഉപയോഗം വ്യാപകമാകുന്നതിനെതിരെ നിയമസഭയില്‍ അടിയന്തിര പ്രമേയ നോട്ടീസ്. പ്രതിപക്ഷത്ത് നിന്ന് മാത്യു കുഴല്‍നാടനാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നല്‍കിയത്. ലഹരിയുടെ ഉപയോഗവും അതുമൂലമുള്ള അതിക്രമങ്ങളും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം. ലഹരി വ്യാപനം അടിച്ചമര്‍ത്തുമെന്നും കേരളം മയക്കുമരുന്നിന്റെ തലസ്ഥാനമാണെന്ന പ്രചാരണം തെറ്റാണെന്നും എക്‌സൈസ് മന്ത്രി എം.ബി രാജേഷ് വ്യക്തമാക്കി. സംസ്ഥാനമൊട്ടാകെ വലിയ പ്രാധാന്യത്തോടെ കാണുന്ന വിഷയമാണ് പ്രതിപക്ഷം ഉയര്‍ത്തി കൊണ്ടുവരുന്നത്.ലഹരിക്കെതിരെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി കാമ്പയിന്‍ നടത്തുന്നുണ്ട്. വിഷയത്തെ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. പൊതുജനങ്ങളെ ഉള്‍പ്പെടുത്തിയുള്ള ജനകീയ കാമ്പയിനുകള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
സമീപകാല സംഭവങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണ്. വിദ്യാര്‍ത്ഥികള്‍ ലഹരിക്ക് അടിമപ്പെടുന്നു എന്നത് ഗൗരവമേറിയ വിഷയമാണ്. 263 സ്‌കൂളുകളുടെ പരിസരത്ത് ലഹരി വില്‍പ്പന നടക്കുന്നുവെന്ന് കണ്ടെത്തി. എന്നാല്‍ കേരളത്തിലാണ് ലഹരി ഉപയോഗം കൂടുതലെന്ന അഭിപ്രായമില്ല.രാജ്യത്ത് ലഹരി ഉപയോഗം കൂടുതലുള്ള അഞ്ചു സംസ്ഥാനങ്ങളില്‍ കേരളം ഇല്ല. കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് നടത്തിയ പഠനത്തില്‍, മൂന്നു വിഭാഗങ്ങളിലായി ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ മയക്കുമരുന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് എവിടെയൊക്കെയാണെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതു പ്രകാരം കഞ്ചാവ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന അഞ്ചു സംസ്ഥാനങ്ങള്‍ ഉത്തര്‍പ്രദേശ്,പഞ്ചാബ്, സിക്കിം, ഛത്തീസ്ഗഢ്,ഡല്‍ഹി എന്നിവയാണ്. ഒപ്പിയം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന അഞ്ചു സംസ്ഥാനങ്ങള്‍ എല്ലാം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളാണ്. സിന്തറ്റിക് ഡ്രഗ്‌സ് വരുന്ന വിഭാഗത്തില്‍ യുപി, മഹാരാഷ്ട്ര, പഞ്ചാബ്, ആന്ധ്ര പ്രദേശ്, ഗുജറാത്ത് എന്നിവയാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന അഞ്ചു സംസ്ഥാനങ്ങള്‍. ഇതിലും കേരളം ഉള്‍പ്പെടുന്നില്ല. 10 വയസ്സുമുതല്‍ 75 വയസ്സുവരെയുള്ളവര്‍ സിന്തറ്റിക് ഡ്രഗ്‌സ് ഉപയോഗിക്കുന്നു എന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. കേരളത്തിലാണ് ലഹരി ഉപയോഗം ഏറ്റവും കൂടുതല്‍ എന്ന പ്രതീതി സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. കേരളം ലഹരിമാഫിയയുടെ പിടിയില്‍ എന്നത് അടിസ്ഥാന രഹിതമായ ആരോപണമാണ്. അതേസമയം ഇതിന്റെ ഗൗരവം സര്‍ക്കാര്‍ ഒട്ടും കുറച്ചു കാണുന്നില്ല. ഇതില്‍ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ, മറ്റെല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ചുകൊണ്ട് ഒറ്റക്കെട്ടായി ലഹരിക്കെതിരായ ക്യാമ്പെയിനില്‍ സഹകരിക്കുന്നതെന്നും എം.ബി രാജേഷ് വ്യക്തമാക്കി.
Comments are closed for this post.