ആലുവ: ദിലീപിനൊപ്പം സെല്‍ഫിയെടുത്തതില്‍ ദുഃഖമില്ലെന്ന് കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി ജെബി മേത്തര്‍. ആലുവ നഗരസഭയുടെ ഒരു ചടങ്ങില്‍ അതിഥിയായി വന്നപ്പോഴാണ് സെല്‍ഫിയെടുത്തത്. താന്‍ മാത്രമല്ല, അവിടെയുണ്ടായിരുന്ന പലരും സെല്‍ഫിയെടുത്തിട്ടുണ്ട്. തന്റെ സെല്‍ഫി മാത്രമാണ് വൈറലായത്. നടിക്ക് വേണ്ടി പി.ടി തോമസിനൊപ്പം പൊതുപരിപാടിയില്‍ പങ്കെടുത്തയാളാണ് താനെന്നും ജെബി പറഞ്ഞു.
ജെബി മേത്തര്‍ രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ ഇടതുപക്ഷം ദിലീപിനൊപ്പമുള്ള സെല്‍ഫി വിവാദമാക്കിയിരുന്നു. ഇതിന് മറുപടിയായാണ് ജെബിയുടെ പ്രതികരണം.
ആര്‍ക്കും ലഭിക്കാത്ത ഭാഗ്യം തനിക്ക് ലഭിച്ചു. അതില്‍ അസഹിഷ്ണുത വേണ്ടതില്ലെന്നും കെ.വി തോമസിന് മറുപടിയായി ജെബി പറഞ്ഞു. വിമര്‍ശനങ്ങള്‍ ആര്‍ക്കും ഉന്നയിക്കാം. അന്തിമ തീരുമാനം നേതൃത്വത്തിന്റെതാണ്. തനിക്കെതിരായ വിമര്‍ശനങ്ങളില്‍ പരാതിയില്ല. പൊതുരംഗത്ത് നില്‍ക്കുമ്പോള്‍ വിമര്‍ശനങ്ങള്‍ ഉണ്ടാവുമെന്നും ജെബി പറഞ്ഞു.
Comments are closed for this post.