2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

കത്ത് വ്യാജമെന്ന് മേയര്‍ ഹൈക്കോടതിയില്‍, സി.ബി.ഐ അന്വേഷണം ഇപ്പോള്‍ വേണ്ടെന്ന് സര്‍ക്കാര്‍

കൊച്ചി: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ തന്‍രെ പേരില്‍ വിവാദമായ കത്ത് വ്യാജമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ ഹൈക്കോടതിയില്‍ പറഞ്ഞു. കത്ത് വിവാദത്തില്‍ സി.ബി.ഐ അന്വേണം ആവശ്യപ്പെട്ടുള്ള ഹരജിയിലായിരുന്നു മേയരുടെ മറുപടി.കത്ത് വിവാദത്തില്‍ ക്രൈബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തതായും സി.ബി.ഐ അന്വേഷണം ഇപ്പോള്‍ പ്രസക്തമല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിവാദകത്തില്‍ ജുഡീഷ്യല്‍ അന്വേഷണമോ സി.ബി.ഐ അന്വേഷണമോ ആവശ്യപ്പെട്ട്് തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുന്‍ കൗണ്‍സിലര്‍ ശ്രീകുമാര്‍ ആണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.

ഇപ്പോഴുള്ളത് ആരോപണമാണെന്നും അതിന് പിന്നില്‍ രാഷ്ട്രീയമാണെന്നുമുള്ള വാദങ്ങളായിരുന്നു സര്‍ക്കാരിന്റേത്. മേയര്‍ക്ക് നോട്ടീസ് നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു.എന്നാല്‍ ആരോപണം നിലനില്‍ക്കുന്നത് മേയര്‍ക്ക് എതിരെ ആയതിനാല്‍ വിശദീകരണം നല്‍കേണ്ടത് മേയര്‍ ആണെന്ന് കോടതി നിര്‍ദ്ദേശിച്ചു.. മേയര്‍ക്കും പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡി.ആര്‍ അനിലിനും നോട്ടീസ് നല്‍കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു.ഈ നോട്ടീസിനാണ് മേയറും സര്‍ക്കാരും ഇന്ന് മറുപടി നല്‍കിയത്. സിബിഐ അടക്കമുള്ളവര്‍ കേസില്‍ എതിര്‍ കക്ഷികളാണ്. തിരുവനന്തപുരം നഗരസഭയില്‍ നടന്നത് സ്വജ്ജനപക്ഷപാതമാണെന്നും ഭരണഘടനാ ലംഘനമാണെന്നും പരാതിക്കാരന്‍ ശ്രീകുമാര്‍ ആരോപിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 2000 പേരെ ഇത്തരത്തില്‍ നഗരസഭയില്‍ തിരുകിക്കയറ്റിയിട്ടുണ്ടെന്നും ഹരജിയില്‍ ശ്രീകുമാര്‍ ആരോപിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.