തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ ടി.എം. സംജുവിന്റെ ഭാര്യവീട്ടില്‍ എന്‍.ഐ.എ റെയ്ഡ്. ഭാര്യാ പിതാവിന്റെ ജ്വല്ലറിയിലൂടെ സ്വര്‍ണം വിറ്റഴിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ആണ് റെയ്ഡ്. കോഴിക്കോട് എരഞ്ഞിക്കലിലെ വീട്ടിലാണ് അന്വേഷണ സംഘത്തിന്റെ പരിശോധന.
അതേസമയം, സ്വര്‍ണക്കടത്തില്‍ എന്‍ഫോര്‍സ്‌മെന്റ് റജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും സരിത്തിന്റെയും റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. 14 ദിവസത്തേക്ക് റിമാന്‍ഡ് നീട്ടാന്‍ ഇ.ഡി ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കേസ് പരിഗണിക്കുക. കസ്റ്റംസ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ആറാം പ്രതി ഹംജദ് അലിയുടെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും.
Comments are closed for this post.