2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

മഴമുന്നറിയിപ്പ്; ഇന്നും പരക്കെ മഴക്ക് സാധ്യത,ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
വടക്കന്‍ കേരളത്തില്‍ ഇന്നലെ പെയ്ത ശക്തമായ മഴയില്‍ പല വീടുകളിലും വെള്ളം കയറി. കൊട്ടിയൂരില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ബാവലി പുഴയിലെ ജലനിരപ്പ് ഉയര്‍ന്നു.ഈ ഭാഗത്തെ നിരവധിപ്പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.
ചാലിയാര്‍ പുഴയിലും ജലനിരപ്പ് ഉയര്‍ന്നു. കൂടരഞ്ഞി ഉറുമി പുഴയില്‍ പെട്ട 5പേരെ രക്ഷപ്പെടുത്തി. സ്ഥലം കാണാന്‍ പാറപ്പുറത്തെത്തിയവര്‍ അപ്രതീഷിതമായി ഉണ്ടായ മലവെള്ള പാച്ചിലില്‍ കുടുങ്ങി പോകുകയായിരുന്നു. ഇവരെ പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപ്പെടുത്തി. പാലക്കാട് തിരുവിഴാംകുന്നിലും മലപ്പുറം കരുവാരക്കുണ്ടില്‍ ഉണ്ടായ മലവെളള പാച്ചിലില്‍ പാറകള്‍ അടക്കം ഒലിച്ചുപോയി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.