2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ലാവ്‌ലിന്‍ കേസ്; സെപ്റ്റംബര്‍ 13ന് സുപ്രീം കോടതി പരിഗണിക്കും,ലിസ്റ്റില്‍ നിന്ന് മാറ്റരുതെന്ന് കോടതി നിര്‍ദ്ദേശം

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിന് എതിരായുള്ള സിബിഐയുടെ അപ്പീല്‍ സെപ്റ്റംബര്‍ 13 ന് സുപ്രീംകോടതി പരിഗണിക്കും. കേസ് നിരന്തരം മാറ്റിവെക്കുന്നതായി അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയതിനെതുടര്‍ന്ന് സെപ്റ്റംബര്‍ 13 ന് തന്നെ കേസ് കോടതി പരിഗണിക്കുമെന്ന് ജസ്റ്റിസ് യു.യു ലളിത് വ്യക്തമാക്കി. അന്നത്തെ പട്ടികയില്‍ നിന്നും ഈ കേസ് മാറ്റരുതെന്ന നിര്‍ദേശവും കോടതി നല്‍കി. ലാവ്‌ലിന്‍ കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്നു പ്രതികള്‍ ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി പരിഗണിക്കും.

2017 ഓഗസ്റ്റ് 23 നാണ് പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന്‌പേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. കെ മോഹനചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കുകയും പ്രതികളായ കസ്തൂരി രംഗ അയ്യര്‍, എം വി രാജഗോപാല്‍, ആര്‍ ശിവദാസന്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
2017 ഡിസംബര്‍ 19 നാണ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സിബിഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയതെങ്കിലും വാദം കേള്‍ക്കല്‍ നീണ്ടുപോകുകയായിരുന്നു. ഇതിനിടെ കസ്തൂരിരംഗ അയ്യര്‍ അടക്കമുള്ള പ്രതികള്‍ വിചാരണ നേരിടണമെന്ന വിധി താല്‍ക്കാലികമായി സ്റ്റേ ചെയ്തിരുന്നു. കേസ് തുടര്‍ച്ചയായി നീട്ടിക്കൊണ്ട് പോകുന്നതിനെതിരെ അഭിഭാഷകര്‍ പ്രതികരിച്ചതോടെയാണ് ഇപ്പോള്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.