2022 July 05 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

സര്‍ക്കാര്‍ എപ്പോഴും അതിജീവിതക്കൊപ്പം; യു.ഡി.എഫ് എന്നും പ്രതികള്‍ക്കൊപ്പമെന്ന് പിണറായി വിജയന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ എപ്പോഴും അതിജീവിതക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യു.ഡി.എഫ് സര്‍ക്കാര്‍ ആയിരുന്നെങ്കില്‍ കുറ്റാരോപിതന്‍ നെഞ്ച് വിരിച്ച് നടന്നേനെ, തൃക്കാക്കരയില്‍ ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പണ്ടത്തെ സര്‍ക്കാറുകളുടെ കാലത്ത് സമാനമായ കേസുകളില്‍ നടന്നതുപോലെ ഇപ്പോഴും നടക്കുമെന്ന് ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ അതിങ്ങോട്ട് ഏശില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍.ഡി.എഫ് ഭരണമല്ലായിരുന്നെങ്കില്‍ പ്രതികള്‍ കൈവീശി നടന്നുപോയേനെ എന്നും അദ്ദേഹം പറഞ്ഞു.

പ്രതികള്‍ എത്ര ഉന്നതനായാലും അറസ്റ്റ് ചെയ്യുമെന്ന് തെളിഞ്ഞ കേസാണിത്. യുഡിഎഫ് എന്നും പ്രതികള്‍ക്കൊപ്പമാണ് നിന്നത്. യുഡിഎഫ് ആയിരുന്നെങ്കില്‍ അറസ്റ്റുണ്ടാവുമായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.