ന്യൂഡല്‍ഹി: പൊമ്പിളൈ ഒരുമൈ സമരക്കാര്‍ക്ക് എതിരെ സിപിഎം നേതാവും മുന്‍മന്ത്രിയുമായിരുന്ന എം എം മണി നടത്തിയ വിവാദ പരാമര്‍ശത്തിനെതിരായ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജനപ്രതിനിധികളുടെ അധിക്ഷേപങ്ങള്‍ പരിശോധിക്കുന്ന ബെഞ്ചാണ് എംഎം മണിയുടെ പ്രസംഗവും പരിശോധിക്കുക. സമരക്കാര്‍ക്ക് എതിരെ എംഎം മണി നടത്തിയ മോശം പരാമര്‍ശങ്ങള്‍ക്കെതിരെ ജോര്‍ജ് വട്ടക്കുളമാണ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
പൊമ്പിളൈ ഒരുമൈ സമരകാലത്ത് കാട്ടില്‍ കുടിയും മറ്റു പരിപാടികളുമായിരുന്നു എന്നതാണ് എംഎം മണി അടിമാലി ഇരുപതേക്കറില്‍ നടത്തിയ പ്രസംഗത്തിലെ വിവാദ പരാമര്‍ശം.
യുപി സര്‍ക്കാരിനെതിരെ ബിജെപി എംഎല്‍എ കൗശല്‍ കിഷോര്‍ നല്‍കിയ പരജിക്കൊപ്പമാണ് എംഎം മണിക്കെതിരായ ഹരജിയും കോടതി പരിഗണിക്കുക.
Comments are closed for this post.