2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തിരുമുടിക്കെട്ട് ഘോഷയാത്രക്ക് മസ്ജിദില്‍ സ്വീകരണം

   

കായംകുളം: തിരുമുടി കെട്ട് ഘോഷയാത്രക്ക് മസ്ജിദില്‍ സ്വീകരണം നല്‍കിയത് വേറിട്ടനുഭവമായി. പുല്ലുകുളങ്ങര ശ്രീ ധര്‍മ്മാശാസ്താ ക്ഷേത്രത്തിലെ മണ്ഡല ചിറപ്പ് സമാപനത്തോടനുബന്ധിച്ച് ശ്രീ ധര്‍മ്മാശാസ്താ സേവാസമതി കിഴക്കേ നടയുടെ നേതൃത്ത്വത്തില്‍ നടത്തിയ തിരുമുടി ഘോഷയാത്രക്കാണ് പുല്ലുകുളങ്ങര ജുമാ മസ്ജിദിന്റെ മുന്നില്‍ സ്വീകരണം നല്‍കിയത്. പുളിമുക്ക് മരങ്ങോടി കാവ് ക്ഷേത്രത്തില്‍ നിന്നാരംഭിച്ച തിരുമുടി കെട്ട് മസ്ജിദിന് മുന്നില്‍ എത്തി സ്വീകരണം ഏറ്റുവാങ്ങി. തുടര്‍ന്ന് അവിടെ നിന്ന് നല്‍കിയ അഹാരം കഴിച്ച് പള്ളിമുറ്റത്ത് ഏറെ നേരം തങ്ങിയ ശേഷമാണ് ഘോഷയാത്ര തുടര്‍ന്നത്.

നിസാമുദ്ദീന്‍ അമാനി, ഇമാം നവാസ് ബാഖവി, കെ എ വാഹിദ് മാസ്റ്റര്‍, നിഷാദ് മുസ്‌ലിയാര്‍, നിസാര്‍ മുസ്‌ലിയാര്‍, നഹാസ്, കുഞ്ഞുമോന്‍ , ഷൗക്കത്ത് , അബ്ദുല്‍ സമദ് എന്‍ എസ് , ലത്തീഫ്, രാജന്‍, ഹബീബ് എന്നിവരും സേവാ സമിതി ഭാരവാഹികളായ പ്രസിഡന്റ് ഗോപകുമാര്‍ , സെക്രട്ടറി രാജ്‌മോഹന്‍ പുല്ലുകുളങ്ങര, രാജേഷ് ചിറയില്‍, ശിവകുമാര്‍ , അനില്‍കുമാര്‍, വിജിത്ത് കുറ്റിയില്‍ എന്നിവര്‍ പങ്കെടുത്തു


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.